0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 1.1K

പിണങ്ങി എന്ന് വെച്ച് നീ ഇത്രയും നാൾ എന്നോട് മിണ്ടാതിരിക്കാൻ നിനക്ക് പറ്റിയല്ലോ ' അഖിലിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..

' നിനക്കും വന്ന് മിണ്ടാമായിരുന്നല്ലോ '

' നീ എന്നെ കാളും 2 മാസവും 11 ദിവസവും മൂത്തതല്ലേ... അപ്പോൾ ഞാൻ വാശി കാണിച്ചാലും നീ അല്ലേ വന്ന് എന്നോട് മിടേണ്ടത് ' അതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു.. ഗ്ലാഡ്വിനും വന്ന് ഞങ്ങളെ കെട്ടി പിടിച്ചു..

അന്ന് വീട്ടിലോട്ടു പോകുമ്പോൾ എനിക്കു നല്ല സന്തോഷം ഉണ്ടായിരുന്നു...

വീട്ടിൽ ചെന്ന് കേറിയപ്പോൾ അമ്മയാണ് ഡോർ തുറന്ന് തന്നത്. ബാക്കി എല്ലാവരും ഉറക്കം ആയിരുന്നു.. ? ഞാൻ എന്റെ ബാഗ് അവിടെ സൈഡിൽ വെച്ചിട്ട് പോയി മുഖം കഴുകി..

' നീ വെല്ലോം കഴിച്ചോ ' അമ്മ ചോദിച്ചു..

' ഒരു വർഷം മുൻപ് ഒരു കല്യാണം കഴിച്ചു ' ഞാൻ പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല ?

' ഇത് നീയും ശ്രുതിയും അല്ലേ ' ? അമ്മ ഞങ്ങളുടെ പെയിന്റിംഗ് ബാഗിൽ നിന്നും കൈയിൽ എടുത്ത് പിടിച്ച് ചോദിച്ചു...

' അതെ.. എങ്ങനുണ്ട് ' ഞാൻ ചോദിച്ചു..

' നിലവിളക്കിന് അടുത്ത് കരി വിളക്ക് വെച്ചത് പോലെ ഉണ്ട്‌ ' അമ്മ പറഞ്ഞു..

' മരുമോളെ കരി വിളക്ക് എന്ന് വിളിച്ചെന്നു ഞാൻ ചെന്ന് പറയട്ടെ '?

' മരുമോളെ അല്ല.. നിന്നെയാ പൊട്ടാ കരി വിളക്ക് എന്ന് വിളിച്ചത് '

കാക്കക്കും തൻകുഞ്ഞ് പൊനൻകുഞ്ഞു എന്നൊക്കെ ചുമ്മാ പറയുന്നത് ആണ്

💬 Comments

View all comments