Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]
'?
' വേണ്ടെങ്കിൽ വേണ്ടാ.. ഞാൻ പറഞ്ഞന്നേ ഒള്ളൂ '
ഡോറിൽ കൊട്ട് കേട്ടു സാൻ പോയി തുറന്നു..
ശ്രുതിയും നീമയും ആയിരുന്നു അഥിതികൾ.
' ഇപ്പോൾ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ' അവൾ ഞാൻ കിടന്ന കട്ടിലിന്റെ സൈഡിൽ വന്നിരുന്നു.
' നെഞ്ചിന് ഒരു വേദന ഉണ്ട്, വേറെ കുഴപ്പം ഒന്നുമില്ല '?
' ഹോസ്പിറ്റലിൽ പോയാലോ '
' അതിനുള്ളത് ഒന്നുമില്ല '
' അത് ഡോക്ടർ അല്ലേ പറയേണ്ടത് '
' എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ പൊക്കോളാം '
' ഞാൻ സംസാരിക്കാൻ പറഞ്ഞത് കൊണ്ടല്ലേ അവനോടു മിണ്ടാൻ പോയെ.. എല്ലാം ഞാൻ കാരണമാണ് ' അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു..?
ഇത് അഭിനയം ആണെങ്കിൽ അവൾക്കൊരു ഓസ്കാർ കൊടുക്കണം.
നീമ അവിടെ നിന്നും പോയി.
' നീ സംസാരിക്കാൻ പറഞ്ഞില്ലെങ്കിലും ഞാൻ പോയി മിണ്ടിയെനേം '
' ആ ദുഷ്ടൻ എങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല '?
' അത് സാരമില്ല.. ഒന്നും പറ്റിയില്ലല്ലോ '
' വെല്ലോം പറ്റിയിരുന്നെങ്കിലോ '
അത് പറയുമ്പോൾ അവളുടെ കണ്ണിലൂടെ ഒരു തുള്ളി കണ്ണുനീര് ഒലിച്ചിറങ്ങി..?
' നീ എന്തിനാ കരയുന്നെ '
' ഒന്നുമില്ല.. ' അവൾ അതും പറഞ്ഞ് കണ്ണ് തുടച്ചു..
' കഴിഞ്ഞ ദിവസം വീട്ടിൽ താമസിച്ചു ചെന്നപ്പോൾ അച്ഛൻ വഴക്കു പറഞ്ഞോ?'
' ഇല്ലാ.. എന്ക്കിൽ ഞാൻ ഇറങ്ങട്ടെ ' അവൾ അതും ചോദിച്ച് ഉത്തരതിന് കാത്തു നിൽക്കാതെ ഇറങ്ങി നടന്നു.?♂️
' ടാ നിന്റെ പ്ലാൻ വർക്ക് ആയെന്നു തോനുന്നു ' അതും പറഞ്ഞുകൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു.
ഞാൻ അവനു ഒരു പുഞ്ചിരി കൊടുത്തു..
റൂംമിന്റെ ഡോറിൽ വീണ്ടും കൊട്ടു കേട്ടു..
ഞാൻ തുറക്കാൻ പറഞ്ഞപ്പോൾ സാൻ പോയി തുറന്നു.. ?
' 200 രൂപ തന്നാൽ ഒരു രഹസ്യം ആരോടും പറയാതിരിക്കാം ' അതും പറഞ്ഞു ജോഷുവ അകത്തേക്ക് വന്നു..
' എന്ത് രഹസ്യം '?
'
💬 Comments
View all comments