0%

Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Author : Kamukan Read All Parts 857

കഴിഞ്ഞു ,

ഇച്ചായ ഞാൻ കടിച്ചത് വേദനിച്ചാരുന്നോ എന്ന് എന്നോട് ശ്രുതി ചോദിച്ചു.

പക്ഷേ ഞാൻ പൊട്ടനല്ല അവൾ ചോദിച്ചപ്പോൾ ഉണ്ട്‌ എന്ന് പറഞ്ഞപ്പോൾ വീണ്ടും അവൾ എനിക്ക് നേരെത്തെ കടിച്ചടത്തു തന്നെ വീണ്ടും കടിച്ചു.

: ഞാൻ വീണ്ടും തന്നത് ഇനി ഓർക്കലും ഇതു ആവർത്തിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ ചുണ്ടിൽ മുത്തം ഇട്ടു.

: ഇപ്പോൾ നീയല്ലേ പരിസരം മറന്ന് ഉമ്മ വെച്ചത്.

: അത് ഞാൻ ചെയ്യും ഇച്ചായൻ അത് ചെയ്യണ്ട.

എന്റെ കർത്താവേ ആണുങ്ങൾക്ക് ചോദിക്കാൻ ആരുമില്ലേ. എന്ന് ഞാൻ മുകിൽ നോക്കി പറഞ്ഞു.

അങ്ങനെ കളിയും ചിരിയും ആയി സിനിമയും കഴിഞ്ഞു ബീച്ച്യിലും പോയി 7 മണിയോടെ കൂടി ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി.

ഞങ്ങളുടെ കുളിയും കഴിഞ്ഞ് ഇന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടുയിരുന്നപ്പോൾ ആയിരുന്നു കാളിങ് ബെൽ അടിക്കുന്നത്.

അത് സർ യും ടീച്ചർയും ആയിരുന്നു. അവരെ കണ്ട ഉടനെ തന്നെ അവൾ അവരെ പോയി കെട്ടിപിടിച്ചു.

പിന്നെ അവരും ആയി സംസാരിച്ചു ഇരുന്നു സമയം പോയതേ അറിഞ്ഞില്ല.

സർ എന്നോട് പറഞ്ഞു, മോനെ ജേക്കബ് യെ നിന്നെ ഞങ്ങൾ മരുമോൻ ആയിട്ടു അല്ലാ കാണുന്നെ മോൻ ആയിട്ടു ആണ്. എന്റെ മോളെ നീ ഒരിക്കലും കൈവിടരുത് കേട്ടോ.

:ഇല്ലാ എന്റെ അവസാന ശ്വാസം വരെ ഞാൻ അവളുടെ ഒപ്പം ഉണ്ടാകും.

എന്ന് ഞാൻ പറഞ്ഞപ്പോൾ സർ യിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടാരുന്നു.

ഒരു പിതാവിന്റെ ആധിയും സന്തോഷവും അതിൽ ഉണ്ടായിരുന്നു.

പിന്നീട് ഉള്ള നാളുകൾ

💬 Comments

View all comments