0%

Chapter Title : പടയൊരുക്കം 4 [ അൻസിയ ]

Author : അൻസിയ Read All Parts 5.4K

റോഡിലെ സൗണ്ട് അച്ഛൻ കേൾക്കും.. എടുത്തില്ലെങ്കിൽ ചിലപ്പോ അമ്മയുടെ ഫോണിൽ വിളിച്ചാലോ.... അമ്മയോട് എങ്ങോട്ടെങ്കിലും പോവാനുണ്ട് എന്ന് പറഞ് ഇറങ്ങിയാൽ മതിയായിരുന്നു.... രണ്ടും കല്പിച്ചവൾ ഫോണെടുത്തു....

"ഹലോ..."

"ഞാനിവിടെ വീട്ടിലുണ്ട്.... മോളെവിടെ...???

ഇടുത്തി പോലെ അച്ഛന്റെ വാക്കുകൾ അവളുടെ ചെവിയിൽ പതിച്ചു..... എന്ത് പറയണം എന്നറിയാതെ അവൾ പരുങ്ങി.... എല്ലാം കൈവിട്ടു പോയി ഈശ്വരാ.....

"ഹലോ അനു കേൾക്കുന്നില്ലേ....???

"ആഹ്..."

"എവിടെയാ ഉള്ളത്...???

"ഞാൻ കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് വന്നു കൊണ്ടിരിക്കുകയാ...."

"ഹ്മ്.. എന്നാ അവിടേക്കാണ് പോകുന്നതെന്ന് നിനക്ക് പറഞ്ഞൂടെ....??

"അത്..."

"എന്നാ ഇനി വീട്ടിലേക്ക് കയറേണ്ട.... ആ ബസ്റ്റോപ്പിൽ ഇറങ്ങിക്കോ ഞാൻ അങ്ങോട്ട് വരാം...."

"ഹ്മ്..."

താൻ പറഞ്ഞത് അച്ഛൻ വിശ്വസിച്ച് കാണുമോ.... വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴെ അങ്ങേർക്ക് നല്ല സംശയം ഉണ്ട്... സ്ഥലം അടുക്കുംതോറും പേടിച്ചിട്ട് അവളുടെ കയ്യും കാലും തളരാൻ തുടങ്ങി..... ഓട്ടോക്ക് പൈസ കൊടുക്കുമ്പോ ബസ്റ്റോപ്പിന്റെ അടുത്ത് തന്നെയും കത്ത് നിൽക്കുന്ന അച്ഛനെ കണ്ടവൾ ശരിക്കും ഭയന്ന് വിറച്ചു..... അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം അയൾ ഒന്നും പറയാതെ ബൈക്ക് സ്റ്റാർട്ടാക്കി..... കുറച്ചു ദൂരം എത്തിയപ്പോ ചന്ദ്രൻ മകളോട് പറഞ്ഞു....

"ഞാൻ നിന്റെ വീട്ടിലൊന്നും പോയിട്ടില്ല...."

അത് കേട്ടവൾ ഒന്ന് കൂടി ഞെട്ടി.... എല്ലാം അച്ഛന്റെ പ്ലാനിംഗ് ആയിരുന്നു അപ്പൊ.....

"എനിക്കറിയാം നീ വീട്ടിലേക്കല്ല പോകുന്നതെന്ന്.... "

എന്ത് പറയണം എന്നറിയാതെ മരവിച്ച ശരീരവുമായി അവൾ ബൈക്കിൽ മുറുകെ പിടിച്ചിരുന്നു....

"ഞാൻ ആരോടും പറയാൻ പോകുന്നില്ല... നീ പേടിക്കുകയൊന്നും വേണ്ട.... നീ പോയത് നിന്റെ കൂട്ടുകാരിയുടെ വീട്ടിലേക്കും അല്ല...."

താൻ

💬 Comments

View all comments