Chapter Title : പടയൊരുക്കം 7 [ അൻസിയ ]
കിട്ടിയ ആശ്വാസം അവളിൽ ഉണ്ടായിരുന്നു.... കുറച്ചു നേരത്തിന് ശേഷം അയാൾ മുറിയിലേക്ക് കയറി വന്ന് പറഞ്ഞു....
"എല്ലാം എടുത്ത് വെച്ചിട്ടുണ്ട്...."
"നന്ദി...."
ഷമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഒരു തെറ്റ് ചെയ്യാൻ ഇറങ്ങി പുറപ്പെട്ട് ജീവിതവും ജീവനും നഷ്ടപ്പെട്ട് അതും എത്ര പേരുടെ കുടുംബം.... മുഖം പൊത്തി ഉച്ചത്തിൽ കരഞ്ഞ ഷമിയെ അയാൾ ആശ്വസിപ്പിച്ചു....... ഹോസ്പിറ്റലിൽ നിന്നും എത്രയും വേഗം തന്നെ പുറത്തിറക്കാൻ കൈ കൂപ്പി അവൾ അയാളോട് അപേക്ഷിച്ചു..... ഉടനെ അയാൾ പുറത്തു പോയി ഡോക്ടറോട് ആ കുട്ടിയെ താൻ അറിയുമെന്നും എന്റെ കൂടെ വിടണം എന്നും പറഞ് അവിടുത്തെ ബില്ല് അടച്ച് പുറത്തിറങ്ങുമ്പോ അവളോട് പറഞ്ഞു.....
"കൂടെ ഉണ്ടായിരുന്ന രണ്ടു പേരുടെയും നില അത്ര തൃപ്തികരം അല്ല എന്നാണ് ഡോക്ടർമാർ പറയുന്നത് ...."
ശരീരം വെട്ടി കീറുന്ന പോലെ ആ വാക്കുകൾ അവളുടെ ചെവിയിലേക്ക് കയറി..... മുന്നോട്ട് നടന്ന അയാൾ നിന്ന് കൊണ്ട് അവളെ നോക്കാതെ വീണ്ടും ചോദിച്ചു...
"ഇവിടെ ഉണ്ട് കാണണോ....???
"വേണ്ട എനിക്ക് വേഗം ഇവിടുന്ന് പോകണം...."
"വാ..."
എന്ന് പറഞ്ഞായാൾ പുറത്തേക്കിറങ്ങി ആദ്യം വന്ന ഓട്ടോക്ക് കൈ നീട്ടി.... കണ്ണുകൾ അടച്ച് ഓട്ടോയിൽ ചാരി കിടന്ന് അവൾ ആലോചിക്കുകയയിരുന്നു അനു ചേച്ചിയെ കുറിച്ച്.... എല്ലാം ഒരുമിച്ച് പ്ളാൻ ചെയ്ത് താൻ അതിൽ കള്ളത്തരം കാണിച്ചു... അതും പോരാഞ് അയാളെ കൊലക്കും കൊടുത്തു.... നാട്ടിൽ അറിഞ്ഞാൽ എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് പടച്ചോന് അറിയാം... ആരും അറിയാതെ നോക്കണം അതിന് ഏതറ്റം വരെ ആണെങ്കിലും പോകണം..... ഇപ്പൊ ഒരാൾക്ക് മാത്രമേ ആ വണ്ടിയിൽ തനുണ്ടായിരുന്ന
💬 Comments
View all comments