0%

Chapter Title : പടയൊരുക്കം 7 [ അൻസിയ ]

Author : അൻസിയ Read All Parts 2968

കഴിക്കാൻ വല്ലതും വാങ്ങി വരാം....."

"ടൗണിലേക്ക് തിരിച്ചെപ്പോഴ ബസ്...??

"എപ്പോഴാ പോകേണ്ടത്....???

"നാളെ വൈകീട്ട് എനിക്ക് വീട്ടിൽ എത്തണം...."

"അപ്പൊ കാലത്തൊരു വണ്ടിയുണ്ട് 10 മണിക്ക് അതിൽ പോയാൽ മൂന്ന് ആകുമ്പോൾ തൃശൂർ എത്തും... അത് പോരെ...???

"ഹ്മ്..."

"എന്ന ഒന്ന് മയങ്ങിക്കോ കുളിക്കണം എന്നുണ്ടെങ്കിൽ ഞാൻ വന്നിട്ട് പോകാം...."

"ശരി.... വരുമ്പോ അവരുടെ വിവരം കൂടി അന്വേഷിക്കുമോ....??

"ആ ..."

ഒരു തലയിണ മാത്രമുള്ള കട്ടിലിൽ അവൾ ഇരുന്നപ്പോൾ മാമാടെ വീട്ടിലെ സ്പ്രിങ് ബെഡ് പോലെ തോന്നി അവൾക്ക്.... ഫോണെടുത്ത് നോക്കിയപ്പോ മൂന്ന് മിസ്സ് കാൾ രണ്ടെണ്ണം ഇക്കയും ഒന്ന് അനു ചേച്ചിയും.... ചേച്ചിയുടെ കാൾ കണ്ടപ്പോൾ പേടി കൊണ്ട് ഷമിയോന്ന് നടുങ്ങി.... എന്ത് വേണം വിളിക്കണോ.... അതോ ചേച്ചി എല്ലാം അറിഞ്ഞിട്ടാണോ വിളിക്കുന്നത്...... വിളിച്ചില്ലെങ്കിൽ വല്ല സംശയവും തോന്നിയാലോ .... വിളിക്കാം എന്താന്ന് അറിയാലോ..... ഓരോ റിങ്ങിനും ഷമിയുടെ ഉള്ള് പെരുമ്പാറ പോലെ കോട്ടുകയായിരുന്നു..... ഭക്ഷണം കഴിച്ച് കുഞ്ഞിനെ ഉറക്കുകയായിരുന്ന അനു തെല്ല് നീരാസത്തോടെ ആയിരുന്നു ഷമിയുടെ ഫോൺ എടുത്തത്......

"ഹലോ...."

"ആ ചേച്ചി വിളിച്ചത് ഞാൻ കണ്ടില്ല..."

"ആ നമ്മളുടെ ഫോണൊന്നും കാണില്ല ഇപ്പൊ...."

"അതല്ല ചേച്ചി ഞാൻ എന്റെ വീട്ടിലാണ്... ഉമ്മാടെ കൂടെ കുഞ്ഞിമ്മാടെ അടുത്തേക്ക് പോയി ഫോണെടുക്കാതെ.... അതാ ചേച്ചി..."

"എന്ന പോയത് വീട്ടിൽ...."

"ഇന്നലെ.... "

അശോകൻ പറഞ്ഞതും ഇതും കൂട്ടി വായിച്ചപ്പോൾ അനുവിന് സംശയമായി.... സുനിയേട്ടന്റെ കൂടെ ആകുമോ ഇവളിപ്പോ....

"ചേച്ചി ഹലോ.... പോയ...."

"ഇല്ലടി കുട്ടി ഉണ്ട് അടുത്ത് അതാ...."

"സുനിയേട്ടൻ എത്തിയോ.... ഇന്ന് വരുമെന്നല്ലേ പറഞ്ഞിരുന്നത്....???

"നാളെയെ എത്തു...."

"ഒരു ദിവസം കൂടി നീണ്ടു അല്ലേ...??

"ഹ്മ്... ഞാൻ പിന്നെ വിളിക്കാടി മോനെ ഉറക്കട്ടെ...."

"ആ ശരി...."

ഉള്ളിലെ സംശയം കൂടി വരുന്നത് പോലെ അനുവിന് തോന്നി.... സത്യാവസ്ഥ ഒന്ന് അറിയണമല്ലോ അതിന് അവളുടെ വീട്ടിലെ നമ്പർ കിട്ടണം.... ഷമിയുടെ മമാക്ക് വിളിച്ച് ചൊദിക്കാം.... അപ്പൊ തന്നെ വിളിച്ചിട്ട് ഷമിയുടെ ഉമ്മാടെ നമ്പർവാങ്ങി..... ഇപ്പൊ വിളിക്കണ്ട അഥവാ അവൾ അവിടെ ഉണ്ടെങ്കിൽ തന്നെ സംശയം ആകും.....

💬 Comments

View all comments