0%

Chapter Title : പടയൊരുക്കം 7 [ അൻസിയ ]

Author : അൻസിയ Read All Parts 2969

ഷമി വേഗം ഉമ്മാക്ക് വിളിച്ചു....

"ആ മോളവിടെ എത്തിയോ....??

"ഇല്ല...കുറച്ചു കൂടി ഉണ്ട്"

"ഹ്മ്.... "

"പിന്നെ ഉമ്മാ എന്നെ ചോദിച്ച് ആര് വിളിച്ചാലും ഞാൻ അവിടെ ഉണ്ടെന്ന് തന്നെ പറയണം..."

"അതെന്തെ....???

"ഇക്കാക്ക് സംശയം ഉണ്ട്.... ഈ കല്യാണത്തെ കുറിച്ച് മുന്നേ ഞാൻ പറഞ്ഞിട്ട് ഉണ്ടത്രേ.... അതിന്ന് എന്നോട് പറഞ്ഞു.... അതിന്റെ പിറ്റേന്ന് തന്നെ വീട്ടിലേക്ക് വന്നതിൽ എന്തോ ദുരൂഹത ഉണ്ടെന്ന്...."

"അവൻ അങ്ങനെ പറഞ്ഞോ....???

"പറഞ്ഞു....."

"ഇനി എന്താ ചെയ്യാ..... നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ അവനോട് പറയാതെ പോകണ്ട എന്ന്...."

"വന്ന് പോയില്ലേ ഉമ്മാ.... "

"എനിക്ക് വിളിച്ചാൽ ഞാൻ എന്താ പറയേണ്ടത് അതും കൂടി നീ പറഞ്ഞു കൊണ്ടാ...."

"ഇക്ക ആകില്ല വിളിക്കുക.... ചിലപ്പോ വേറെ ആരെങ്കിലും ആകും.... "

"ആര്....??

"റൂമിലുള്ള സുനിയോ അയാളുടെ ഭാര്യയോ ആകും...."

"എനിക്ക് വിളിച്ചാൽ ഞാൻ പറഞ്ഞോളാം ഇനി ഉപ്പാക്ക് എങ്ങാനും വിളിക്കുമോ....???

"ഉമ്മ വിളിച്ച് ഉപ്പാട് ഒന്ന് പറയ്..... പ്ളീസ് ഉമ്മ ഞാനാകെ കുടുങ്ങി വരേണ്ടിയിരുന്നില്ല എനിക്ക്...."

കാരച്ചിലോട് കൂടി മകൾ പറഞ്ഞപ്പോ മറിച്ചൊന്നും ആ ഉമ്മാക്ക് പറയാൻ ഉണ്ടായിരുന്നില്ല.... ഇതിന്റെ പേരിൽ എന്ത് തന്നെ ഉണ്ടായാലും തന്റെ മോളുടെ ജീവിതമാണ് തകരുക എന്ന ബോധ്യത്തിൽ അവർ എല്ലാം സമ്മതിച്ചു........

വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഷമി അങ്ങോട്ട് നോക്കി കയ്യിലൊരു കവറുമായി ഷൺമുഖൻ നിക്കുന്നു... ഫോൺ അവിടെ വെച്ച് അവൾ പോയി വാതിൽ തുറന്നു..... കയ്യിലിരുന്ന ഭക്ഷണ പൊതി അവൾക്ക് നേരെ നീട്ടി അയാൾ പറഞ്ഞു....

"ഇത്‌ കഴിക്ക്.... നല്ല വിശപ്പ് കാണും..."

"അവരുടെ വല്ല വിവരവും....???

"രക്ഷപ്പെടും കുറച്ച് കിടക്കേണ്ടി വരും....."

ആ വാക്കുകൾ അവൾക്ക് വല്ലാത്ത ആശ്വാസം നൽകി.....

"എന്നെ കുറിച്ച് വല്ലതും പറയുന്നത് കേട്ടോ....??

"ഇങ്ങനെ ഒരാളുള്ളത് പോലും അറിയില്ല.... പോലീസ് ഇപ്പോഴാണ് വന്നത് കണ്ടു നിന്നവരോട് ചോദിക്കുന്ന കൂട്ടത്തിൽ എന്നോടും പലതും ചോദിച്ചു ആരും നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല...... ഇനി അവർക്ക് ബോധം വന്നാൽ നിന്റെ പേര് പറയാതിരുന്നാൽ മതി....."

"ചേട്ടന് അവരെ കാണാൻ പറ്റുമോ....??

"ഹോസ്പിറ്റലിൽ

💬 Comments

View all comments