Chapter Title : പടയൊരുക്കം 7 [ അൻസിയ ]
എത്തിച്ച് എന്ന പേരും പറഞ് കാണാം...."
"അവരോട് പറയുമോ എന്റെ കാര്യങ്ങൾ.....???
"ഇത്രയെല്ലാം റിസ്ക് എടുത്തിട്ട് എനിക്കെന്താ കാര്യം...."
"പൈസ നിങ്ങൾ ചോദിക്കുന്നത് തരാം..."
ഒന്നിരുത്തി അവളെ നോക്കി അയാൾ സമ്മതിച്ചു.....
"ഇപ്പൊ കുളിക്കാൻ പറ്റുമോ....??
"നാല് മണി കഴിയട്ടെ.... പോകാം...."
ഷമി അയാൾ കൊണ്ടുവന്നു കൊടുത്ത ഭക്ഷണ പൊതി നിവർത്തി വെച്ച് കഴിക്കാൻ തുടങ്ങി.......
____________________
മൂന്ന് മണി ആയപ്പോൾ അനു ഷമിയുടെ മാമാടെ കയ്യിൽ നിന്നും വാങ്ങിയ നമ്പറിലേക്ക് വിളിച്ചു കുറച്ചു പേടി ഉണ്ടായിരുന്നെങ്കിലും അവൾ കാര്യങ്ങൾ അറിയാൻ തന്നെ തീരുമാനിച്ചു.... അപ്പുറത്ത് ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും അനു
"ഷമിയുടെ ഉമ്മ അല്ലെ....?? എന്ന് ചോദിച്ചു...
"അതെ ആരാ.....??
"ഷമി ഇല്ലേ അവിടെ ..... ഞാൻ അവളുടെ ഫ്രണ്ടാണ്.... ഷമിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്...."
"മോള് വീട്ടിൽ ഉണ്ടല്ലോ.....ഫോൺ ഓഫാകാൻ വഴിയില്ല ഇപ്പൊ ഇവിടെ നിന്ന് ആർക്കോ വിളിക്കുന്നത് കണ്ടല്ലോ..... ഒരു മിനിറ്റ് ഞാനൊന്ന് നോക്കട്ടെ....."
വല്ലാതായാ അനു എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി..... അവളുടെ ഉമ്മ എങ്ങാനും ഫോൺ അവളുടെ കയ്യിൽ കൊടുത്താൽ എന്ത് പറയും അവളോട്.... അപ്പോഴാണ് അവളുടെ ഉമ്മ വാതിലിൽ മുട്ടി പറയുന്നത് അനു കേട്ടത്....
"ഷമി മോളെ .... ഷമി മോളെ ഇതാ നിന്റെ കൂട്ടുകാരി വിളിക്കുന്നു....."
"എന്താ മോളുടെ പേര്....??
"അ.... അനു..... അനു എന്ന് പറഞ്ഞാൽ മതി....."
"മോളെ അനു ആണ്...."
അവിടുന്നുള്ള മറുപടി അനു കേൾക്കുനില്ലായിരുന്നു ....
"മോളെ ഷമി തിരിച്ചു വിളിക്കാം എന്ന് അവൾ ബാത്‌റൂമിൽ ആണ്..."
"ആ ശരി ഉമ്മ...."
ഫോൺ വെച്ച് അനു നേരെയൊന്ന് ശ്വാസം വിട്ടു.... അശോകൻ തന്നെ കളിക്കാൻ വേണ്ടി ഇന്നലെ നുണ പറഞ്ഞതാകും.... അല്ലങ്കിൽ അത് ഷമിയല്ല...... സുനിയേട്ടൻ അവിടുന്ന് വന്നു എന്ന കാര്യം അനുവിന് ഉറപ്പായിരുന്നു..... എന്തെങ്കിലും ആവട്ടെ ഷമി അല്ലല്ലോ.....അപ്പോഴാണ് ഷമി വിളിച്ചത്.....
"ചേച്ചി ഞാൻ ബാത്‌റൂമിൽ ആയിരുന്നു ...."
"ആടി ഞാൻ വെറുതെ വിളിച്ചതാ...."
"ഉമ്മാടെ ഫോണിലേക്ക് വിളിച്ചപ്പോ ഞാൻ പേടിച്ചു എന്താണാവോ എന്ന് കരുതി....."
"നിന്റെ ഫോൺ ഓഫ്
💬 Comments
View all comments