Chapter Title : പടയൊരുക്കം 7 [ അൻസിയ ]
പതിനഞ്ച് മിനുറ്റ് എടുത്ത് കാണും അവരെ പുറത്തേക്ക് എടുക്കാൻ.... എല്ലാം കേൾക്കാനും ചുറ്റിലും കൂടി നിന്നവർ പറയുന്നത് മനസ്സിലാകാനും തനിക്ക് കഴിയുന്നുണ്ട് അപ്പൊ വണ്ടി ഇടിച്ച ഷോക്ക് ആയിരിക്കും തനിക്ക് സംഭവിച്ചത്... കണ്ണുകൾ തുറക്കാൻ ശ്രമിച്ച ഷമിക്ക് അവിടെ നിന്ന ഒരാൾ കുറച്ചു വെള്ളം കൊടുത്തു കുറച്ച് മുഖത്തേക്കും ഒഴിച്ചപ്പോൾ തലക്ക് ഒരു സുഖം കിട്ടിയത് പോലെ തോന്നി അവൾക്ക്.... ആരൊക്കെയോ എടുത്ത് വണ്ടിയിൽ കയറ്റുമ്പോ അവിടെ പറയുന്നത് കേട്ടു...
"ആ പെണ്ണ് മാത്രമാണ് രക്ഷപെട്ടതെന്ന് തോന്നുന്നു..... മറ്റുള്ളവർക്ക് അനക്കമെ ഇല്ല...."
പടച്ചോനെ സുനിയേട്ടനും അശോകേട്ടനും ഷമിയുടെ ഉള്ള് പൊട്ടി പിളരുന്നത് പോലെ തോന്നി അവൾക്ക്.... തന്നെയും കയറ്റിയ വണ്ടി ഹോൺ നിർത്താതെ അടിച്ച് പിടിച്ച് ചീറി പാഞ്ഞു പോകുന്നത് അവൾ അറിഞ്ഞു..... ഇതിപ്പോ ടീവിൽ ഫ്ലാഷ് ന്യൂസ് ആയി കാണും നിമഷ നേരം കൊണ്ട് വീട്ടുകാരും നാട്ടുകാരും അറിയും.... അത് ആലോചിച്ചപ്പോൾ തന്നെ ഉള്ള ബോധം പോകുന്നത് പോലെ അവൾക്ക് തോന്നി.... ആരുടെയോ തോളിൽ തല ചായ്ച്ചു പാതി കണ്ണുകൾ തുറന്ന് പുറത്തേക്ക് നോക്കിയിരുന്ന ഷമി തന്നെ കൊണ്ടുവന്ന കാർ ഒരു ഹോസ്പിറ്റലിലേക്ക് കയറുന്നത് കണ്ട് ചുറ്റുപാടും നോക്കി.... ഏതാ സ്ഥലം ആരാ കൂടെ ഉള്ളത് ഒന്നും അറിയില്ല .... സുനിയേട്ടനും അശോകേട്ടനും എന്തായി എന്ന് ഒരു വിവരവും ഇല്ല.... സ്റ്റാഫുകൾ ഓടി വന്ന് തന്നെയും എടുത്ത് സ്ട്രക്ചറിൽ കിടത്തി സ്പീഡിൽ ഉള്ളിലേക്ക് കൊണ്ട് പോയി....
ഉടനെ എന്തെങ്കിലും ചെയ്യണം ഇല്ലങ്കിൽ മരണം തന്നെയാണ് രക്ഷ ... ഒരാൾക്ക് സഹിക്കാനും വിശ്വസിക്കാനും കഴിയാത്ത അവസ്ഥയിലും അവളിലെ പെൺ ബുദ്ധി ഉണർന്നു.... തന്നെ നോക്കാൻ വന്ന ഡോക്ടറോട് എണീറ്റിരുന്നു കൊണ്ട് അവൾ പറഞ്ഞു....
"സർ എനിക്കൊന്നും പറ്റിയില്ല ... ഒരു കുഴപ്പവും ഇല്ല....."
"നിങ്ങൾ ആ വണ്ടിയിൽ ഉണ്ടായിരുന്ന ആളല്ലേ....???
"അല്ല....."
"പിന്നെ....???
"റോഡ് സൈഡിലൂടെ പോകുകയായിരുന്നു...."
"ഓഹ്ഹ്.... എവിടെയെങ്കിലും വേദനയോ മറ്റോ ഉണ്ടോ....???
"ഇല്ല ഒന്നുമില്ല...."
ഡോക്ടർ അവളെ ഒന്ന് കൂടി ശരിക്കും പരിശോധിച്ച് കൊണ്ട് അയാളുടെ അടുത്ത് നിന്ന നഴ്‌സിനെ വിളിച്ച് പറഞ്ഞു...
"ഇയാളെ കൊണ്ടുവന്ന ആള് പുറത്തുണ്ടാകും ഇങ്ങോട്ട് വരാൻ പറയൂ...."
നേഴ്സ് പുറത്തേക്ക് പോകുന്നത് പേടിയോടെ ഷമി നൊക്കി.... തിരിച്ചു കയറിയ നഴ്സിന്റെ പിന്നിൽ വയസ്സായ ഒരാൾ ഉണ്ടായിരുന്നു.... അയാളെ അടുത്ത് വിളിച്ച് ഡോക്ടർ പറഞ്ഞു....
"ഈ കുട്ടിക്ക് കുഴപ്പമൊന്നും ഇല്ല.... ആക്സിഡന്റ് നേരിൽ കണ്ട
💬 Comments
View all comments