Chapter Title : പടയൊരുക്കം 7 [ അൻസിയ ]
ഷോക്ക് മാത്രമാണ്..... പിന്നെ നിങ്ങൾ വട്ടിയാർ ഉള്ളതല്ലേ ചിലപ്പോ അറിയുമായിരിക്കും സംസാരിച്ചു നോക്കു...."
എന്ന് പറഞ് ഡോക്ടർ പുറത്തേക്ക് പോയി.... ഇനി ഇയാളോട് എന്ത് നുണ പറയും എന്നാലോചിച്ചപ്പോൾ ആണ് തന്റെ ബാഗും ഫോണും വണ്ടിയിൽ ഉള്ള കാര്യം അവൾക്ക് ഓർമ്മ വന്നത്... ഇപ്പൊ നുണ പറഞ്ഞാൽ താൻ കുടുങ്ങും എന്ന കാര്യം അവൾക്ക് ഉറപ്പായി.... എല്ലാം പറയാൻ തന്നെ അവൾ തീരുമാനിച്ചു....
"എന്നെ ഇങ്ങോട്ട് കൊണ്ട് വരുമ്പോ കുറെ ആളുകൾ ഉണ്ടായിരുന്നല്ലോ അവരൊക്കെ എവിടെ....???
"അറിയില്ല ഇവിടെ ഇറക്കി അവർ പോയി...."
"അപ്പൊ നിങ്ങളുടെ കൂടെ ഉള്ളവരല്ലേ...??
"അല്ല... ട്രിപ്പ് പോകുന്ന പയ്യന്മാരാ... അവിടുന്ന് ഞാൻ മാത്രമേ കയറിയുള്ളൂ...."
അത് കേട്ടതും തനിക്ക് ജീവൻ കിട്ടിയത് പോലെ അവൾക്ക് തോന്നി... അത് കൊണ്ട് പോരല്ലോ തന്റെ ബാഗും ഫോണും കിട്ടണ്ടേ... അതിന് ഇയാളെ കയ്യിലെടുത്തെ പറ്റു.... ഒരു പക്ഷെ തന്നെ സാഹായിച്ചാലോ....
"എന്തിനാ ഡോക്ടറോട് കളവ് പറഞ്ഞത് .... ???? ഞാനല്ലേ നിങ്ങളെ വണ്ടിയിൽ നിന്നും എടുത്തത്....??
"ഞാൻ പറയാം .... നിങ്ങൾ എന്നെ സഹായിക്കുമോ....???
"എങ്ങനെ...???
"ആ കാറിൽ എന്റെ ബാഗും ഫോണും ഉണ്ട് അതൊന്ന് അവിടുന്ന് മാറ്റാൻ പറ്റുമോ.... എത്ര കാശ് വേണമെങ്കിലും ഞാൻ നിങ്ങൾക്ക് തരാം.... എന്നിട്ട് ഞാൻ എല്ലാം പറയാം...."
"അത് പറ്റുമെന്ന് തോന്നുന്നില്ല ..."
"എന്തെ....???
"ഞാൻ അങ്ങോട്ട് എത്തുമ്പോഴേക്കും പോലീസ് അവിടെ എത്തും..."
"നിങ്ങൾ അറിയുന്ന ആരെങ്കിലും അവിടെ കാണില്ലേ ഒന്ന് വിളിച്ചു പറഞ്ഞാൽ അതവിടുന്നു എടുക്കാം..."
ഒന്ന് ആലോചിച്ച് അയാൾ പറഞ്ഞു...
"ആളുണ്ട് പക്ഷേ എനിക്ക് പൈസ തരണം...."
"തരാം എത്ര വേണമെങ്കിലും തരാം...."
അവളെ ഒന്ന് നോക്കി അയാൾ പുറത്തേക്കിറങ്ങി അഞ്ചു മിനിറ്റ് ആയില്ല ഫോണിന്റെ സ്പീക്കർ പൊത്തി പിടിച്ച് ഉള്ളിലേക്ക് കയറി അയാൾ ഷമിയോട് ചോദിച്ചു....
"അതിൽ കുറെ ബാഗ് ഉണ്ടല്ലോ.... അതിൽ ഏതാ നിങ്ങളുടേത് വേഗം പറയ്...."
"ചുവപ്പ്.... "
അത് പോലെ അയാൾ ഫോണിൽ പറഞ് അവളെ നോക്കി ഫോൺ ഏതാ എന്ന് ആംഗ്യത്തിൽ ചോദിച്ചു....
"ആപ്പിൾ... ഒരു ചുണ്ടിന്റെ ചിത്രം ബാക്കിൽ കാണാം...."
"ഡാ ഒരു പെണ്ണിന്റെ ചുണ്ടില്ലേ അതിന്റെ ചിത്രം ബാക്കിൽ ഉള്ള ഫോൺ...."
അയാളെ നോക്കി വിരൽ കടിച്ച് ഷമി അക്ഷമയോടെ ഇരുന്നു..... വീണ്ടും സ്പീക്കർ പൊത്തി അയാൾ ചോദിച്ചു....
"കറുപ്പാണോ ...??
"ആ അതെ കറുപ്പ്..."
എന്തല്ലാമോ തിരിച്ചു
💬 Comments
View all comments