0%

Chapter Title : പതറുന്ന പവിത്രത [Caraxes]

Author : kkstories Read All Parts 39.6K

ഇങ്ങനെ പോകുന്നു…. എന്നിട്ട് നമ്മുടെ നാട്ടിൽ നിന്റെ വക ഒരു വികസനവും ഇല്ലല്ലോടാ സുരേഷേ… ഹഹ…” കേളപ്പൻ പറഞ്ഞ പഴഞ്ചൻ തമാശ കേട്ട് അവിടെയുള്ളവരെല്ലാം ചിരിച്ചു.

​“ഒന്നുമില്ലെങ്കിലും ഞാനതിനു വേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ട്.. അല്ലാതെ നിങ്ങളെ പോലെ ഒരു പണിയും ഇല്ലാതെ ഇവിടെ കിടന്ന് അവരാതം പറഞ്ഞുണ്ടാക്കുകയല്ല!” സുരേഷിന്റെ ആ കടുത്ത മറുപടിയിൽ അവിടെയുണ്ടായിരുന്നവരെല്ലാം പെട്ടെന്ന് നിശബ്ദരായി.

​“ഹാ, ഞാനൊരു തമാശ പറഞ്ഞതല്ലേ.. നീ ഇങ്ങനെ ചൂടാവല്ലേ..”

​സുരേഷ് അതിന് മറുപടിയൊന്നും കൊടുക്കാതെ സുധാകരൻ ചേട്ടൻ മേശപ്പുറത്ത് വെച്ച നല്ല ചൂടൻ ചായയെടുത്ത് ഊതിക്കുടിച്ചു.

​“അതൊക്കെ അവിടെ നിൽക്കട്ടെ… ഇന്നെന്താ ഇവിടെ പുതിയ വിശേഷം? ഞാൻ വരും മുൻപ് ഉള്ളിൽ നല്ല ചർച്ചയായിരുന്നല്ലോ.” ചായ ഒരു സിപ്പ് കുടിച്ച ശേഷം സുരേഷ് ചോദിച്ചു.

​“ഓഹ് അതോ…” കേളപ്പന്റെ തൊട്ടപ്പുറത്തിരിക്കുന്ന ഭാസ്കരൻ പറഞ്ഞു. “അതൊന്നും ഇല്ലെടാ… ഞാൻ ഇന്ന് രാവിലെ അമ്പലത്തിൽ പോയപ്പോൾ നമ്മുടെ ഉണ്ണിത്താൻ ചേട്ടന്റെ മകളെ കണ്ടു. അരുണിമയെ.”

​“ഓ..ആണോ? അതുകൊണ്ട്?” കാര്യം മനസ്സിലാകാതെ സുരേഷ് ചോദിച്ചു.

​“അതുകൊണ്ട് ഒന്നുമില്ല… എന്നാലും നാട്ടിലൊരു സംസാരമുണ്ട്.. അതായത് അരുണിമയും ക്ഷേത്രത്തിലെ പുതിയ ശാന്തിയായി വന്ന പയ്യനും തമ്മിൽ ഒരു അടുപ്പമുണ്ടെന്നൊക്കെ..” സംസാരത്തിൽ ഒരു ദുരൂഹത വരുത്തിക്കൊണ്ട് ഭാസ്കരൻ പറഞ്ഞു നിർത്തി.

​“എന്റെ പൊന്നു ചേട്ടാ! നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ മാന്യമായി ജീവിക്കുന്ന ആ പെൺകുട്ടിയെ പറ്റി ഇങ്ങനെയൊക്കെ പറയാൻ..”

​“എടാ… സുരേഷേ.. ഞാൻ കേട്ട കാര്യം ഇവിടെ വന്നു പറഞ്ഞു എന്നേയുള്ളൂ… അതിന് നീ എന്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?”

​“ഓഹോ അങ്ങനെയാണോ… എന്നാ

💬 Comments

View all comments