0%

Chapter Title : പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..[Simona]

Author : സിമോണ Read All Parts 5K

പ്രാന്തി... നിന്നെ വല്ല മീൻകാർക്ക് കെട്ടിച്ചു കൊടുക്കണം... " അകത്തുനിന്ന് പിറുപിറുപ്പ് കേട്ടപ്പോൾ ചിരിച്ചുകൊണ്ട് മെല്ലെ പറമ്പിലേക്ക് നടന്നു.....

ഹോ... നിങ്ങളോടു പറഞ്ഞില്ല ല്ലേ... മറന്നു ട്ടോ...

എന്റെ പേര് മാളു... മാളവിക അനന്ത്..

നേരത്തെ പറഞ്ഞതുപോലെ, കഴിഞ്ഞ മൂന്നുവർഷങ്ങളായി, ബോംബെയിലെ ഫ്ലാറ്റിൽ, തീർത്തും പുരോഗമനവാദികളായ അച്ഛനോടും അമ്മയോടുമൊപ്പം കഴിഞ്ഞിട്ടും, ഈ നാടിനേം ഇവിടത്തെ ജനങ്ങളേം ഇപ്പോഴും മനസ്സിലിട്ട് ഓമനിച്ചു ജീവിക്കുന്ന ഒരു ന്യൂ ജെൻ പഴഞ്ചൻ...

ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ വെറുമൊരു പഴങ്കഞ്ഞിയാണെന്ന് ധരിക്കല്ലേ... അത്യാവശ്യം എന്റെ പ്രായത്തിലുള്ള ഒരു ബോംബെക്കാരി പെങ്കൊച്ചിനുണ്ടാവേണ്ട കന്നം തിരിവുകളൊക്കെ എന്റെ കയ്യിലും ഉണ്ട്... എന്നാലും മനസ്സിൽ ഇപ്പോഴും പ്രിയം ഈ നാടിനോടും നാട്ടുകാരോടുമാണെന്നു മാത്രം…

നിരപ്പായ മിറ്റത്തുനിന് താഴേക്ക് ചാടിയിറങ്ങി പറമ്പിലേക്ക് നടക്കുമ്പോൾ, തുടുത്ത കശുമാങ്ങയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറുന്നുണ്ടായിരുന്നു..

ആദ്യം എങ്ങോട്ടു നടക്കണം???? കണ്ണടച്ചൊന്ന് വട്ടം കറങ്ങി കണ്ണുതുറന്നു നോക്കിയപ്പോൾ നിൽപ്പിന്റെ ദിശ തെക്കോട്ടായിരുന്നതിനാൽ പാട്ടുംപാടി മെല്ലെ അങ്ങോട്ടുവെച്ചുപിടിച്ചു...

"..........വക്കനടിക്കടാ.... ഡാ അടിച്ചു പൊട്ടിക്കടാ അവന്റെ..."

പറമ്പിലൂടെ ലേശമൊന്ന് ചുറ്റിക്കറങ്ങുന്നതിനിടയിൽ, തെക്കേ അതിരിനപ്പുറത്തുള്ള കണ്ടത്തിനരികിൽ നിന്നൊരു ബഹളം കേട്ടാണ് ഞാൻ പതിയെ അതിരിനടുത്തൊട്ടൊന്ന് പതുങ്ങിയത്.....

"..........ഈ മൈരൻ... നിന്നെ എന്തുട്ടിനാ മൈരേ കൊള്ളുന്നേ..."

കട്ട തെറി കാതിലലച്ചപ്പോൾ അല്പമൊന്ന് പുളിച്ചു... എന്നാലും ആകാംക്ഷ വിടാത്തതിനാൽ, അതിരിലുള്ള വേലിക്കലെത്തി പുറത്തേക്ക് എത്തിനോക്കി...

മൂന്നു ചിടുങ്ങു പിള്ളേർ ഗോലി കളിക്കുന്നതാണ്... മുട്ടേന്നു വിരിഞ്ഞിട്ടില്ല... അവന്റെ വായീന്നു വരുന്നത് പച്ച തെറിയാണെന്നു മാത്രം...

വേലിക്കരികിൽ മേലോട്ടുയർന്ന എന്റെ തല വെട്ടം കണ്ടതും അവന്മാരൊന്നു പരുങ്ങി..

"..........മ്മ്??? എന്താ അലമ്പ്??" അവന്മാരുടെ പരുങ്ങൽ കണ്ടപ്പോ

💬 Comments

View all comments