Chapter Title : പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..[Simona]
സന്താനമാണ്... ഒരു പാവത്താൻ... തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ജോലികിട്ടി, അവിടെ റൂമെടുത്ത് താമസിക്കുന്നു... പുള്ളിക്കാരനെയൊക്കെ നേരിൽ കണ്ടിട്ടും മൂന്നുവര്ഷം തന്നെയായി ഇപ്പൊ....
"..........ഞാൻ നാളെതൊട്ട് കുളത്തിൽ കുളിച്ചോളാം... കുളിമുറീല് വെള്ളം പിടിച്ചു വെക്കണ്ട ട്ടാ.... "
മീൻകലത്തിന്റെ മൂടി അല്പമൊന്ന് തുറന്ന് വേവുപാകം നോക്കി വീണ്ടും അടച്ചുവെക്കലെ ഞാൻ പ്രസ്താവന ഇറക്കി....
"..........വെള്ളം മാറി കുളിച്ചിട്ട് വല്ല കേടും വരുവോ മാളൂ??" ഉള്ളി മൂപ്പിക്കാനായി അരിഞ്ഞിരുന്നത് നിർത്തി അമ്മായി എന്നെ നോക്കി...
"..........പിന്നേ... അവിടെ സ്വിമ്മിങ് പൂളിലെ വെയ്സ്റ്റ് വെള്ളത്തിൽ കുത്തി മറിയുന്ന എനിക്കാ ഈ നല്ല വെള്ളത്തിൽ കുളിച്ചാ അസുഖം വരാൻ പോണേ??? ഡോണ്ട് വറി ആന്റീ... ഐ ആം ഡബിൾ സ്ട്രോങ്ങ്..." രണ്ടു കൈകളും ഇരുവശത്തേക്കും ഉയർത്തി നെഞ്ചുവിരിച്ച് ഞാൻ മസിൽ പിടിച്ചുകാണിച്ചു.....
"..........ഉവ്വുവ്വ്... മസിലല്ല.. നെന്റെ മൊലയാ തുറിച്ചു നിക്കണത്..." പൊട്ടിചിരിച്ചുകൊണ്ട് അമ്മായി പറഞ്ഞപ്പോ ആകെ ചമ്മിപ്പോയി....
"..........ശ്ശേ... കൾച്ചർലെസ്സ് അമ്മായി.... " വേഗം രണ്ടു കയ്യും താഴ്ത്തി മര്യാദക്കിരുന്നു...
രാത്രി ചാളക്കൂട്ടാനും കൂട്ടി സാധാരണ കഴിക്കുന്നതിന്റെ രണ്ടിരട്ടി ചോറും കുത്തിക്കേറ്റി ബെഡ്റൂമിലേക്ക് നടക്കുമ്പോ എന്റെ അവസ്ഥ, പെറാൻ നേരമായ പൂച്ചയെക്കണക്കായിരുന്നു... ബെഡിലേക്ക് ചെരിഞ്ഞതെ ഓർമ്മയുള്ളു....
കണ്ണ് തുറക്കുമ്പോൾ തട്ടിൻ പുറത്തെ കൊച്ചു ജനവാതിലിലൂടെ, മാവിലകളുടെ നിഴൽ വീഴ്ത്തിക്കൊണ്ട് ഇളംതണുപ്പോടൊപ്പം, വെളിച്ചം കിടക്കയിലേക്ക് വീണിരുന്നു...
കണ്ണുതിരുമ്മി താഴെയെത്തുമ്പോഴേക്ക് അമ്മായി പ്രാതലിന്റെ പണികളെല്ലാം തീർത്ത്, മിറ്റത്തിരുന്നു കോഴിയുടെ പപ്പും തൂവലും പറിക്കുന്നതു കണ്ടു.... "..........മാമനോ അമ്മായേ???"
"..........ആ... എണീറ്റോ മാളൂട്ടി... മാമൻ കൊട്ടടയ്ക്ക ചാക്കും കൊണ്ട് കേച്ചേരിക്ക് പോയിരിക്കാ... അവിടാ അടയ്ക്ക എടുക്കുന്നേ... കുറെ ദിവസായി കെട്ടി വെച്ചേക്കുന്നു... പൂപ്പൽ കയറിയാ പിന്നെ തെരവേ കിട്ടുള്ളു...."
ഇറയത്തെ സ്റ്റാൻഡിലെ തകരടിന്നിലിട്ടുവെച്ചിരുന്ന ഉമിക്കരിയെടുത്ത് മിറ്റത്തേക്ക് കാലിട്ട് തറയിലേക്കിരിക്കുമ്പോൾ അമ്മായി അതിശയത്തോടെ നോക്കി... "..........നീ ഉമിക്കരി ഇരിക്കണ സ്ഥലൊന്നും മറന്നില്ലേ ഇതുവരെ???"
അവരുടെ കണ്ണിൽ ഒരല്പം കണ്ണീരു പൊടിഞ്ഞിരുന്നു... ഞാൻ കുസൃതിച്ചിരിയോടെ ഒന്ന് കണ്ണിറുക്കികാണിച്ചുകൊണ്ട് പല്ലു തേക്കാൻ തുടങ്ങി...
പല്ലുതേപ്പ് കഴിഞ്ഞ് എഴുനേൽക്കുമ്പോഴേക്ക് അമ്മായി ചിക്കൻ വൃത്തിയാക്കി അടുക്കളയിൽ കയറിയിരുന്നു... "..........ഇന്നാ മാളൂ കട്ടൻ..."
"..........ഞാൻ കുളത്തില് കുളിക്കാൻ പോവാ
💬 Comments
View all comments