Chapter Title : പതിവ്രതയുടെ മകൻ [റാസ്പുട്ടിൻ]
പൂർവ്വകാല ചരിത്രം. റഷീദുമായുള്ള പ്രണയം. ശുദ്ധ ഗതിക്കാരനായ അയാൾക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പൂർവ്വ കാമുകനുമായി മാധവിക്ക് ബന്ധം തുടരുന്നു എന്നയാൾ ഉറച്ചു വിശ്വസിച്ചു. തനിക്കു പിറന്ന മകൻ പോലും റഷീദിന്റേതാണെന്ന് കരുണാകരമേനോൻ സംശയിച്ചു. മാധവിയുടെ സത്യം ചെയ്യലും ആണയിടലുമൊന്നും അയാളെ സ്പർശിച്ചില്ല. ഒരു രാത്രി ആരോടും പറയാതെ അയാൾ വീടു വിട്ടു പോയി. മാധവിയുടെ പിതാവും ബന്ധുക്കളും കരുണാകരമേനോനെ പലയിടത്തും തിരഞ്ഞു. പോലീസിൽ പരാതി കൊടുത്തു. പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. പതിനെട്ടു വർഷമായി കരുണാകരമേനോൻ കാണാമറയത്താണ്.
പക്ഷേ മാധവി അന്നൊരു ശപഥം എടുത്തു. തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ചാണ് തന്റെ ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയത്. സത്ത മനസ്സിലാക്കി അദ്ദേഹം മടങ്ങി വരും. അതുവരെ തന്റെ ശരീരം ആരുടെ മുന്നിലും അടിയറ വയ്ക്കില്ല.
(പക്ഷേ ആ ശപഥത്തിന് പതിനെട്ടു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.)
കരുണാകരമേനോൻ പോയതിനുശേഷം മാധവിയുടെ അമ്മ അവളോടൊപ്പം താമസമാക്കി. മാധവി മുടങ്ങിപ്പോയ ഡിഗ്രി പഠനം തുടർന്നു. പരീക്ഷ പാസ്സായ ഉടൻ തന്നെ അവൾക്ക് അടുത്ത ടൗണിൽ ഒരു ബാങ്കിൽ ജോലിയും ലഭിച്ചു.
തന്റെ ശമ്പളവും കൃഷിയിൽ നിന്നുള്ള വരുമാനവും ധാരാളം മതിയായിരുന്നു മാധവിക്കും മകനും കഴിയാൻ.
വർഷങ്ങൾ കടന്നു പോയി. അമ്മ മരിച്ചു. മകൻ വളർന്നു വലുതായി. ഭർത്താവ് മടങ്ങി വരുമെന്ന കാത്തിരിപ്പിൽ മാധവിയും.
അങ്ങനെ ഒരു തുലാമാസ രാത്രി. തുള്ളിക്കൊരു കുടം എന്ന മട്ടിൽ മഴ തകർത്തു പെയ്യുകയാണ്. സമയം ഒൻപതു കഴിഞ്ഞു. മാധവി സ്വീകരണമുറിയിലെ സോഫയിൽ ഒരു മാസികയും വായിച്ച് ഇരിക്കുന്നു.
പെട്ടെന്ന് ഡോർബെൽ ശബ്ദിച്ചു. മാധവി ഞെട്ടിയെഴുന്നേറ്റു. ആരാണ് ഈ
💬 Comments
View all comments