Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
ഇതിലെ കാര്യം നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ദേഷ്യപ്പെടരുത്.. എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്നെ പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല. എന്റെ ചിന്തകളിൽ നിന്റെ ഓർമ്മകൾ കൂടുകൂട്ടി. എന്റെ കണ്ണുകൾ നിന്നെ വരച്ചെടുത്തു. എന്റെ ഹൃദയം നിനക്കായ് തുടിക്കുന്നു... ഇനിയൊരു ജന്മമില്ലെന്നറിഞ്ഞിട്ടും ഞാൻ കാത്തിരിക്കുന്നു. വരും ജന്മത്തിനായി.. നിന്റെ പെണ്ണായി പിറക്കാൻ!!""
മഴയോടൊപ്പമുള്ള ഒരു തണുത്ത കാറ്റ് എന്റെ മുഖത്തേക്കടിച്ചു.. അവളെഴുതിയ ആ വരികൾ എന്തൊരു ഭംഗിയാണത്തിന്..
""എങ്ങനെ ഉണ്ടെടാ"" കത്ത് വായിച്ചു കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെയായപ്പോൾ അവളെന്നോട് ചോദിച്ചു..
""അതാ ഞാനും ആലോചിക്കുന്നേ. നീയെന്തൊരു ഭംഗിയായിട്ടാ എഴുതിയിരിക്കുന്നെ.. ""
""നീ കളിയാക്കിയതാണോ?""
""അല്ലെടീ,, സൂപ്പറാണ്.. ഇതുപോലൊരു ഐറ്റം അവനു കൊടുത്താൽ പിന്നെയവാൻ അവളുടെ പുറകിൽ നിന്നും മാറില്ല..""
""സഞ്ജു.. നീ സത്യം പറയുന്നതാണോ അതോ എന്നെ ആക്കുന്നതാണോ?""
""അങ്കീ, കളിയാക്കിയതല്ല.. എന്നാലും നിനക്കിത്തങ്ങനെ എഴുതാൻ പറ്റി.. ഇത്രേം സാഹിത്യത്തിൽ.. ""
""നിനക്കെങ്ങനെ എഴുതാൻ പറ്റി?"" എന്റെ ചോദ്യത്തിന് അവൾ തിരിച്ചു ചോദിച്ചു..
""നിന്നെ ആലോചിച്ചിട്ട് എഴുതിയപ്പോൾ വന്നതാണ് "" എന്റെ ഉള്ളിലെ സത്യം ഞാൻ പറഞ്ഞു..
""എനിക്കും അതുപോലെ തന്നെയാ.. നിന്നെ ആലോചിച്ചോണ്ട് എഴുതിയപ്പോൾ എവിടുന്നോ കിട്ടിയ വരികളാണ് "" അവളെന്റെ അടുത്തുവന്നിരുന്നു പറഞ്ഞു..
പുറത്തു തകർത്തു പെയ്യുന്ന മഴയും നോക്കി ഞാനും അവളും സാധാരണ പോലെ തോളോട് തോൾ ചേർന്നിരുന്നു.. കുറെ നേരത്തെ മൗനത്തിനു ശേഷം...
""എന്തൊരു മഴയാ "" മഴയെ നോക്കിത്തന്നെ അവൾ പറഞ്ഞു..
""Mm നല്ല ഫീലല്ലേ ഇങ്ങനെ മഴ കണ്ടിരിക്കാൻ""
""Mm""
""അങ്കീ, നിന്റെ കല്യാണം കഴിഞ്ഞുപോയാൽ നമ്മൾ പിരിയല്ലേ ""
""വേണ്ട, കല്യാണം കഴിക്കാതിരുന്നാൽ പോരെ
💬 Comments
View all comments