Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
""
""മണ്ടത്തീ, കല്യാണം കഴിക്കാതെ പിന്നെ കാലാകാലം ഇങ്ങനെ നിക്കാനാണോ നിന്റെ പ്ലാൻ..""
""കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാവരെയും വിട്ടു പിരിയണ്ടേ.. നിന്നെ പിരിയണ്ടേ.. അത് വേണ്ട..""
""അതൊന്നും ഇപ്പം സംസാരിക്കണ്ട. കുറെ സമയമുണ്ടല്ലോ.."" പിരിയുന്ന കാര്യം വന്നപ്പോൾ എനിക്കും ഒരു സങ്കടം വന്നു..
""എന്തായാലും നീ വേണം കൂടെ.. "" എന്റെ കൈ പിടിച്ചവൾ പറഞ്ഞു..
കുറെ നേരം അങ്ങനെ ഇരുന്നു.. അവസാനം ഊമകത്തുകൾ റെഡിയാക്കി ഞങ്ങൾ താഴേക്കു പോയി. മഴ തോർന്നു കാറ്റടിച്ചു തൊടിയിലെ നാളികേരം വെള്ളത്തിൽ കുതിർന്നു.. എന്നിട്ടും അത് വക വെക്കാതെ പണിക്കാർ അതെല്ലാം പെറുക്കിയെടുക്കുന്നു.
""എവിടെയായിരുന്നെടാ ഇത്രേം നേരം "" താഴെയെത്തിയ എന്നെ കണ്ടു അമ്മ ചൂടായി..
""ഞാനും അങ്കിയും മുകളിലുണ്ടായിരുന്നമ്മേ ""
അമ്മയുടെ ചോദ്യം കേട്ടപ്പോഴേ അങ്കി മുങ്ങി..
അമ്മയുടെ കയ്യിൽ നിന്നും രക്ഷപെട്ട ഞാൻ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞു.. അവിടെ ദേവകിയമ്മയോട് സംസാരിച്ചിരിക്കുകയാണവൾ..അച്ഛമ്മ പിന്നെ ആരെയെങ്കിലും കിട്ടിയാൽ ആ മടിയിൽ കിടത്തി മുടികളിൽ തഴുകി പേൻ നോക്കി തരും. കൂടെ പഴയ ഏതെങ്കിലും ഒരു കഥയുണ്ടാവും.. ആ കഥകൾ കേൾക്കാൻ വേണ്ടി മാത്രം ചിലപ്പോൾ ഞങ്ങൾ അടുത്തിരിക്കും.
""എനിക്കും നോക്കി താ അച്ഛമ്മേ "" അവരുടെ അടുത്ത് ചെന്നിരുന്ന ഞാൻ പറഞ്ഞു..
""ഇവളുടെ കയ്യട്ടെ, ഇവിടെയിരിക്ക് വാ "" അച്ഛമ്മ എന്നെ അടുത്തേക്ക് വിളിച്ചു.. ഞാൻ അവിടെ ഇരുന്നു..
""പോയി ഡ്രസ്സ് മാറിവാടീ "" പുറകിലെ വരാന്തയിൽ നിന്നും അങ്കിയുടെ അമ്മ രാധമ്മായി കലി തുള്ളുകയാണ്.. പുള്ളിക്കാരിക്ക് പിന്നെ ചെറുതെന്തെങ്കിലും കിട്ടിയാ മതി.
അമ്മായിയുടെ ശബ്ദം കേട്ടതും
💬 Comments
View all comments