Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ രണ്ടുപേരുടെയും പ്രണയ കേളികളായിരുന്നു.. ചില ദിവസങ്ങളിൽ ഉറക്കമൊഴിച്ച ക്ഷീണം വരെ ക്ലാസ്സിലിരിക്കുമ്പോൾ കാണാമായിരുന്നു.
സ്കൂളിലെ ഓണ പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ്.. എല്ലാവരും സാരിയും ബ്ലൗസും മുണ്ടും ഷർട്ടുമായി തിളങ്ങി.കലം തല്ലി പൊട്ടിക്കലും കസേരകളിയും ഒക്കെയായി പരിപാടി കൊഴുത്തു. വടം വലിയിൽ വീണ ചില സുന്ദര മുഹൂർത്തങ്ങൾ ക്യാമെറയിൽ പകർത്താൻ സഹപാടികൾ മറന്നില്ല.. ഒരു ടീമിന്റെ നേതൃത്വം അങ്കി ഏറ്റെടുത്തപ്പോൾ മറു ടീമിന്റെ നേതൃത്വം ഞാനും ഏറ്റെടുത്തു. വാശിയെറിയ മത്സരങ്ങളിൽ ഞങ്ങൾ പരസ്പരം കൊമ്പ് കോർത്തു..
എല്ലാം കഴിഞ്ഞ് ക്ഷീണത്തോടെ കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഒരുമിച്ചിരുന്ന ഞങ്ങൾക്ക് സദ്യ വിളമ്പി തന്നത് നീലിമയും അഭിയും ആയിരുന്നു.. ഭക്ഷണം കഴിഞ്ഞു കൈ കഴുകാൻ പോയപ്പോഴാണ് അങ്കിയുടെ സാരിയുടെ ഉള്ളിൽ കൂടി ആ വയറ് ഞാൻ കണ്ടത്.. സാരി മാറിനിന്ന ആ മിനുസമാർന്ന വയറിൽ പൊക്കിൾ ശരിക്കും കാണാമായിരുന്നു.. അതുകണ്ട എനിക്ക് ദേഷ്യമാണ് വന്നത്..
""നിനക്കീ സാരിയൊന്നു നേരെയിട്ടൂടെ?"" ചുറ്റും ആരുമില്ലെന്നു ഉറപ്പിച്ചു ഞാൻ പറഞ്ഞു.
അവൾ അവളുടെ സാരിയിലേക്ക് നോക്കി കള്ള ചിരിയോടെ അത് നേരെയാകിയിട്ടു..
""Sorry "" എന്നോട് കൊഞ്ചുന്നത് പോലെ അവൾ സംസാരിച്ചു..
""എന്ത് sorry.. നിന്നോട് ഞാനപ്പഴേ പറഞ്ഞില്ലേ സാരിയും കോപ്പുമൊന്നും വേണ്ടാന്നു..""
""സഞ്ജു ചൂടാവല്ലേ പ്ലീസ്, അറിയാതെ പറ്റിയതല്ലേ, ഇനി ഞാൻ ശ്രദ്ധിച്ചോളാം ""
""ഇനിയിങ്ങനെ സാരിയും മറ്റും ഉടുത്തോണ്ട് വരണ്ട "" ഞാനും കല്പ്പിച്ചു..
""ഇല്ല വരില്ല.. സത്യം.. നീ പിണങ്ങല്ലേ.. പിണങ്ങിയോ.. ഇല്ലെന്ന് പറ "" അവളെന്നോട് കെഞ്ചി കെഞ്ചി ഓരോന്ന് ചോദിച്ചു..
അവളുടെ ചോദ്യത്തിൽ അവസാനം
💬 Comments
View all comments