0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.4K

എന്നിട്ട് ഇന്നലെ രാത്രി തന്നെ കാളിങ് തുടങ്ങി ലെ "" ഞാൻ രണ്ടു പേരോടുമായി പറഞ്ഞു..

""പിന്നെ ഇവൻ ഇന്നലെ രാത്രി 12 മണിക്കുണ്ട് വിളിക്കുന്നു.. ഉറക്കിയിട്ടില്ല നാറി "" നീലിമ അല്പം നാണത്തോടെ പറഞ്ഞു..

""പ്ലസ്ടു ഒഴപ്പിയാൽ തീർക്കും മക്കളെ രണ്ടാളേം.. വഷളത്തരം കാണിക്കാതെ ഇരുന്ന് പഠിച്ചോണം.. പ്രേമത്തിനായി മാത്രം സമയം കളയരുത് "" അങ്കിയുടെ സ്നേഹത്തോടെയുള്ള ഭീഷണി കേട്ട് ഞങ്ങളെല്ലാരും പൊട്ടി ചിരിച്ചു..

""അപ്പോൾ അടുത്താഴ്ച ഓണത്തിന് നീ എന്തിനെങ്കിലും പങ്കെടുക്കുന്നുണ്ടോ?"" ഞാൻ നീലിമയോട് ചോദിച്ചു.

"" അവളിനി പങ്കെടുക്കില്ല. അല്ലെടീ? "" അഭി അവന്റെ അധികാരം കാണിച്ചു തുടങ്ങിയിരിക്കുന്നു.. നീലിമ അവനെ അനുസരിക്കുന്നത് പോലുള്ള ഭാവം ഇടുന്നു. അത് കണ്ട് ചിരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല..

""ഈ ഓണത്തിന് നിങ്ങൾ രണ്ടുപേരും വീട്ടിലേക്കു വാ. ഇതുവരെ വന്നിട്ടില്ലല്ലോ "" അനിക അത് പറഞ്ഞപ്പോൾ രണ്ടുപേരും അത് സമ്മതിച്ചു..

""അയ്യോ ഓണത്തിന് എന്റെ birthday ആണ്.. "" നീലിമ പറഞ്ഞു.

""ആഹാ അങ്ങനെ നിനക്കും 18 ആയി അല്ലെ.. പ്രായപൂർത്തിയായെന്നു കരുതി വേണ്ടാത്തതെന്തെങ്കിലും കാണിച്ചാലുണ്ടല്ലോ കൊന്നു കളയും ഞാൻ "" അനിക വീണ്ടും ശകാരിച്ചു..

ക്ലാസ്സിലേക്ക് മറ്റുള്ളവർ എത്തി തുടങ്ങിയതോടെ ഞങ്ങൾ സീറ്റിലേക്ക് മാറിയിരുന്നു.. നീലിമയുടെയും അഭിയുടെയും മുഖത്തു സന്തോഷം കാണാമായിരുന്നു..

ഉച്ച സമയത്തു അഭി അവന്റെയും നീലിമയുടെയും പേരുകൾ ക്ലാസ്സ് റൂമിലെ പല ഭാഗങ്ങളിൽ എഴുതി വെക്കാൻ മറന്നില്ല. ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോഴും അവർ കുറച്ചു നേരം മാറിനിന്നു സംസാരിക്കും. ഞാനും അങ്കിയും അതും നോക്കി ഇരിക്കും.. അവരോരുമിച്ചതിൽ അവരെക്കാളും കൂടുതൽ സന്തോഷം ഞങ്ങൾക്കായിരുന്നു..

💬 Comments

View all comments