Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
വന്നില്ല.. അവളെ അങ്ങനെ കാണാൻ എനിക്കിഷ്ടമല്ല. ഒപ്പമുള്ള കുട്ടിപ്പട്ടാളത്തോടൊപ്പം കുറച്ചു നേരം കുളിച്ചു മറിഞ്ഞു ഞങ്ങൾ തകർത്താടി.. മലക്കം മറിയാലും കൂളിയിട്ട് കളിക്കലും മുങ്ങാം കുഴിയുമായി സമയം പോയതറിഞ്ഞില്ല..
"" പുലർ വെയിലോളങ്ങളിൽ
നീരാടി ഓടിയോളിക്കാം
മാവിൻപൂ ചെണ്ടുകളിൽ
മുങ്ങാം കുഴിയിട്ട് കളിക്കാം ""
സ്കൂളിൽ ബെല്ലടിക്കുന്നതിനു മുന്നേ ഓടിയെത്തിയ ഞങ്ങളെ കാത്തിരുന്നത് അതിനും മുന്നേ ക്ലാസ്സിൽ സ്ഥാനം പിടിച്ച നീലിമയും അഭിയും ഞങ്ങളെ വരവേറ്റത് തീ കണ്ണുകളോടെയായിരുന്നു.. അതിനേക്കാളും ഞങ്ങളെ അത്ഭുത പെടുത്തിയത് അവർ ഒരുമിച്ചാണ് ഇത്രേം നേരം ഇരുന്നത് എന്നതാണ്.. ക്ലാസ്സിലാണെങ്കിൽ ആരും വന്നിട്ടില്ല. ഞങ്ങൾ നാല് പേർ മാത്രം. എന്താ സംഭവിക്കുക എന്നറിയാതെ ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു.. ഒരു പൊട്ടിത്തെറിയും പ്രതീക്ഷിച്ചു കൊണ്ടു..
അടുത്തെത്തിയ ഞങ്ങൾ പരസ്പരം അൽപനേരം നോക്കി നിന്നു. പെട്ടെന്ന്!! ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു അവർ രണ്ടു പേരും പരസ്പരം നോക്കി ഒന്നു പൊട്ടി ചിരിച്ചു.. ഒന്നും മനസിലാകാതെ ഞങ്ങൾ പരസ്പരം നോക്കി.. പെട്ടെന്ന് അഭി വന്നു എന്നെയും നീലിമ അങ്കിയെയും കെട്ടിപിടിച്ചു..
"" ഞങ്ങളെക്കാൾ കൂടുതൽ ഞങ്ങളെ മനസിലാക്കി ഞങ്ങളെ ഒന്നിപ്പിച്ചു തന്നില്ലേ നിങ്ങൾ.. ഇതിലും വലുത് ഈ സുഹൃത്ത് ബന്ധത്തിലെന്താനുള്ളത് "" അഭി ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു..
""അതേ, മനസ്സിൽ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും തുറന്ന് പറയാനുള്ള പേടി.. അല്ലെങ്കിൽ അവനു ഇഷ്ടമായിരിക്കുമോ എന്നുള്ള ഭയം ആയിരുന്നു ഇത്രേം കാലം എന്നെ തടുത്തു നിർത്തിയത്.. Thanks മക്കളെ "" അതും പറഞ്ഞു നീലിമ അങ്കിയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.
""എന്തായാലും നിങ്ങൾ ഇഷ്ടമാണെന്ന് സമ്മതിച്ചല്ലോ അത് മതി..
💬 Comments
View all comments