0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.4K

അർദ്ധ രാത്രി.. വെളിച്ചെങ്ങളെല്ലാം അണഞ്ഞു. പ്രകൃതിയിലെ ചെറു ജീവികളുടെ കരച്ചിലുകൾ മാത്രം.. ഇവക്കൊന്നും ഉറക്കമില്ലേ.. വാതിൽ പതിയെ തുറന്ന്.. താഴേക്കു കോണി പടികൾ ഇറങ്ങി.. ആദ്യമായതു കൊണ്ടുതന്നെ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു.. ഓരോ കാലടികളും ശ്രദ്ധിച്ചു വച്ചു ഞാൻ നടന്നു.. പുറത്തിറങ്ങി വേണം അവളുടെ മുറിയിലേക്കെത്താൻ ..

പുറത്തേക്കിറങ്ങാനുള്ള വാതിൽ തുറന്നതും ആരോ ചുമക്കുന്നത് കേട്ടു ഞാൻ ഞെട്ടി!! നെഞ്ചിടിക്കാൻ തുടങ്ങി.. തിരിഞ്ഞു നോക്കിയപ്പോൾ ചെറിയ അമ്മാവന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞു.. പേടിച്ചു വിറച്ച എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.. ശ്വാസം പോലും കിട്ടുന്നില്ല.. കല്ല് കയറ്റി വച്ചതു പോലെ ഒരു ഭാരം. ഒരുവിധം പതിയെ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ ഞാൻ മുന്നോട്ട് ഒരു കാൽ പാദം വച്ചതും ചെറിയമ്മാവൻ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു!!!!.

എന്നെ കണ്ട അമ്മാവനും അമ്മാവനെ കണ്ട ഞാനും ഒരേപോലെ ഞെട്ടി.. ഞാൻ മൂത്രമൊഴിച്ചില്ലെന്നേയുള്ളു..

""നീയെന്താ ഈ നേരത്തിവിടെ?"" മൗനത്തിനു ശേഷം വലിയ ശബ്ദത്തിൽ അമ്മാവൻ ചോദിച്ചു.

""ഞാൻ.. ഞാൻ... മൂത്രമൊഴിക്കാൻ വന്നതാ "" വാക്കുകൾ തപ്പി പിടിച്ച് ഞാൻ പറഞ്ഞു..

""അതിനു മേലെ ബാത്റൂം ഇല്ലേ?"" അമ്മാവന്റെ ചോദ്യത്തിന് ശബ്ദം ഉയർന്നപ്പോൾ ഉറക്കത്തിൽ നിന്നെഴുനേറ്റ് ചെറിയമ്മായിയും വന്നു..

""ചോദിച്ചത് കേട്ടില്ലേ നീ,?"" ചോദ്യത്തിന് മറുപടി കിട്ടാതായപ്പോൾ അടുത്തേക്ക് വന്നു അമ്മാവൻ ചോദിച്ചു.. ഞാൻ തല താഴ്ത്തി നിന്നു.. കാര്യം മനസിലായ അമ്മായി എന്റെ അടുത്തേക്ക് വന്നതും ഒരു സ്ത്രീ ഓടി മറയുന്നത് പുറത്തേക്കുള്ള തുറന്നിട്ട വാതിലിലൂടെ അമ്മാവനും അമ്മായിയും ഞാനും കണ്ടു!! ഇതെന്ത് കഥ എന്നാലോചിച്ചു നിൽക്കുന്നതിനിടയിൽ അമ്മാവൻ ദേഷ്യത്തിൽ വന്നു

💬 Comments

View all comments