Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
കൈപിടിച്ചു..
""ആരാ ആ പോയെ? "" അമ്മാവന്റെ ശബ്ദം കേട്ട് എല്ലാ റൂമിലും ലൈറ്റ് തെളിഞ്ഞു. ഉറക്കത്തിൽ നിന്നെഴുനേറ്റ് എല്ലാവരും ഓടി വന്നപ്പോൾ ഒരു പ്രതിയെ പോലെ ഞാൻ എല്ലാവരുടെയും നടുവിൽ നിന്നു..
തലങ്ങും വിലങ്ങും ചോദ്യങ്ങളുയർന്നു.. എങ്കിലും ഞാനൊന്നും പറഞ്ഞില്ല.
""നിന്റെ തള്ളയാടാ ചോദിക്കുന്നെ, ഏത് പെണ്ണിനെയാടാ നീ വിളിച്ചു കയറ്റിയെ "" പൊട്ടിക്കരഞ്ഞു കൊണ്ടു തളർന്നിരുന്ന അമ്മയെ എല്ലാവരും വന്നു താങ്ങി. എണീറ്റ് വന്ന അമ്മ എന്നെ പൊതിരെ തല്ലി..
എന്നെ തല്ലുന്നതു കണ്ടു കണ്ണുനിറഞ്ഞു നിൽക്കുകയാണ് അങ്കി.. ആരും കാണാതെ അവളതു തുടക്കാൻ ശ്രമിക്കുന്നുണ്ട്.. ഒരു കള്ളനെ പോലെ, വൃത്തികെട്ടവനെ പോലെ എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നു കറങ്ങിയപ്പോൾ.. അമ്മയുടെ അവസാന ചോദ്യം.
""ഇനി നീ സത്യം പറഞ്ഞില്ലെങ്കിൽ എന്റെ ശവം ഇവിടെ വീഴും "" അമ്മയത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ ദേവകിയമ്മ വന്നെന്റെ മുഖത്തൊരെണ്ണം തന്നു.. അത് കണ്ടു നിൽക്കാനാവാതെ അങ്കി അവളുടെ മുറിയിലേക്കോടി..
സഹികെട്ട ഞാൻ ഒരു പെണ്ണ് കേസിനെക്കാളും നല്ലത് അങ്കിയുടെ കാര്യം പറയുന്നതാണ് നല്ലതെന്നു തോന്നി..
""ഞാൻ അനികയെ കാണാൻ വന്നതാ"" തല താഴ്ത്തി ഞാൻ പറഞ്ഞപ്പോൾ അത് വരെ ശബ്ധിച്ചവരെല്ലാവരും മിണ്ടാതെ നിന്നു. അങ്കിയുടെ അച്ഛനും അമ്മയും അതുകേട്ടു ഞെട്ടി അവളെ നോക്കി. അവളെ കാണാതായപ്പോൾ അവർ രണ്ടു പേരും റൂമിലേക്ക് അവളെ തിരഞ്ഞു പോയി.
""നീയെന്തിനാ ഈ നേരത്തു അവളെ കാണുന്നെ.."" ചെറിയമ്മാവൻ ചോദിച്ചു. എല്ലാവരുടെയും കണ്ണുകളും കാതുകളും എന്റെ നേർക്കായി..
""ഞങ്ങൾ ഇഷ്ടത്തിലാ "" തലയുയർത്താതെ ഞാനതു പറഞ്ഞപ്പോൾ അമ്മ എണീറ്റ് വന്നു.
""പക്ഷെ
💬 Comments
View all comments