0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.4K

ആ ഓടിപ്പോയ പെണ്ണെതാ, അതെന്തായാലും അനികയല്ല "" ചെറിയമ്മായി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു..

""അതെനിക്കറിയില്ല "" തലയുയർത്തി ഞാൻ പറഞ്ഞു. ആ ഒരു ചോദ്യം എന്റെ മനസിലും ഉണ്ടായിരുന്നു..

""അവന്റെ അഭിനയം കണ്ടില്ലേ, അനികയെവിടെ.."" അമ്മാവന്മാർ കലിപ്പിലാണ്. അവർ അനികയെ തിരഞ്ഞു.. അപ്പോഴേക്കും കരഞ്ഞുകലങ്ങിയ മുഖവുമായി അങ്കിയും അവളുടെ അച്ഛനും അമ്മയും വന്നു.

""ഇവൻ പറയുന്നത് സത്യമാണോ? നിന്നെ കാണാനാണോ ഇവൻ വന്നേ? "" ചെറിയമ്മായി ദേഷ്യത്തിൽ അവളെ പിടിച്ചു ചോദിച്ചു.. അവളുടെ മറുപടിക്കായി എല്ലാവരും കാത്തു നിൽക്കെ അവൾ അവളുടെ അച്ഛനെയും അമ്മയേയും നോക്കി.

""അല്ല "" കണ്ണുനീർ പൊഴിച്ചു കൊണ്ടു അവൾ പറഞ്ഞു.. ഒരിടി മുഴക്കം പോലെയായിരുന്നു ഞാനതു കേട്ടത്.

""അപ്പൊ നിന്നെ കാണാനല്ല ഇവൻ വന്നത് എന്നാണോ പറയുന്നേ "" ദേവകിയമ്മയുടെ ചോദ്യത്തിൽ എല്ലാവരും അവളെ നോക്കി.

""അല്ല, എന്നെ കാണാനല്ല "" അതുകേട്ടു തളർന്നു പോയ ഞാൻ അവളുടെ അടുത്തേക്കൊടി.

""അങ്കി, നീയെന്തായിങ്ങനെ പറയുന്നേ.. പ്ലീസ്‌ സത്യം പറയെടീ "" കരഞ്ഞു കൊണ്ടു ഞാനവളുടെ മുമ്പിൽ കേണ് പറഞ്ഞു.. പക്ഷെ അവൾ ചെവികൊണ്ടില്ല..

വീണ്ടും വീണ്ടും ഞാൻ അവളോട്‌ അപേക്ഷിച്ചു.. കാര്യമില്ലെന്നു മനസിലായ ഞാൻ എല്ലാവരുടെയും മുമ്പിലിരുന്നു കരഞ്ഞു..

""ഇങ്ങനെയൊരു സംഭവം ഈ തറവാട്ടിൽ ഉണ്ടായിട്ടേയില്ല.. കണ്ട പെണ്ണുങ്ങളെയും വിളിച്ചു കേറ്റി.. ശേ "" അമ്മാവന്മ്മാർ അത് പറഞ്ഞപ്പോൾ എല്ലാവരും ഞാനൊരു വൃത്തികെട്ടവനാണെന്ന് ശരി വച്ചു.

ഇനിയീ തറവാട്ടിൽ എങ്ങനെ നിൽക്കും. കുട്ടികളെ എന്ത് വിശ്വസിച്ചു നിർത്തും.. ഇങ്ങനെയുള്ള ചോദ്യങ്ങളുയർന്നപ്പോൾ കണ്ണീരു തുടച്ചു കൊണ്ടു എണീറ്റ് വന്ന അമ്മ എന്റെ കൈകൾ

💬 Comments

View all comments