Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
പിടിച്ചു ദേഷ്യത്തോടെ അമ്മയുടെ മുറിയിലേക്ക് നടന്നു. എല്ലാവരും അതും ഇതും പറഞ്ഞു പിരിഞ്ഞു..
നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ ഞാൻ എന്നെ നോക്കുന്ന അങ്കിയെ കണ്ടു. കണ്ണീരിൽ കുതിർന്ന അവളുടെ അപ്പോഴത്തെ മുഖം കണ്ടപ്പോൾ ആദ്യമായി എനിക്കവളോട് വെറുപ്പ് തോന്നി.. അവൾ കാണെ കാർകിച്ചു തുപ്പി ഞാൻ തല തിരിച്ച് നടന്നു.
മുറിയിലെത്തിയ എന്നെ അമ്മ ഒരുപാട് തല്ലി.. കയ്യിൽ കിട്ടിയതെല്ലാമെടുത്തു തല്ലി.. ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഞാനെല്ലാം ഏറ്റു വാങ്ങി. എന്റെ ശബ്ദം ആ മുറിയിലും വീട്ടിലും മുഴങ്ങി നിന്നു. പ്രകമ്പനം പോലെ..
-------------------------------------------------------------------------
മോനെ ..... സ്നേഹത്തോടെയുള്ള ആ വിളി കാതുകളെ തഴുകിയപ്പോൾ ഓർമകളുടെ മുറ്റത്തു നിന്നും ഞാൻ തിരിച്ചു വന്നു.. ഗേറ്റിലെ കമ്പി അമർന്നു നിന്ന പാടുകളുള്ള മുഖവുമായി ഞാൻ തിരിഞ്ഞു നോക്കി.. കല്ല്യാണിയമ്മ!! എന്റെ മുഖം കണ്ടതും അവരുടെ മുഖത്തു സന്തോഷം ഞാൻ കണ്ടു.. ഉതിർന്നു വന്ന കണ്ണീരുകളെ തുടച്ചു ഞാൻ അവരെയും കൂട്ടി തറവാട്ടിലേക്കു നടന്നു. ദേവകിയമ്മയുടെ കയ്യിൽ നിന്നും 500 രൂപ വാങ്ങി അവർക്കു കൊടുത്തു.. ആദ്യമായി കരഞ്ഞു കൊണ്ടവർ നന്ദി പറഞ്ഞു പോയി.. പടി വാതിൽക്കലെത്തിയപ്പോൾ ആ കണ്ണീരുകൾ മാഞ്ഞു വലിയൊരു ചിരിയുമായി അവർ മടങ്ങി..
""ഇങ്ങനെയൊക്കെ നല്ല ശീലം ള്ളത് നല്ലതാ സഞ്ചൂട്ടാ "" ഞാൻ അവർക്ക് പൈസ കൊടുത്തതിഷ്ടപ്പെട്ട അച്ഛമ്മ ദേവകിയമ്മ പറഞ്ഞു.
""ഞാൻ ചെയ്യാറുണ്ടച്ചമ്മേ.. ഉള്ള പൈസയൊക്കെ വച്ചു ഞാൻ അഡ്ജസ്റ്റ് ചെയ്യാറുണ്ട് "" ഉമ്മറ പടിയിലിരുന്നു ഞങ്ങൾ സംസാരിച്ചു..
"" മോന് ദേഷ്യമുണ്ടോ എന്നോട്.. അന്നടിച്ചതിന് ""
""ഇല്ലച്ചമ്മേ, ഒരു ദേഷ്യവുമില്ല.. നിങ്ങളാരും സത്യം
💬 Comments
View all comments