0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.5K

പേടിയാണ്.. അവർക്കെന്നെ. എത്ര പ്രാവിശ്യം ഞാൻ അവരോടു കാലു പിടിച്ചൂന്നറിയോ.. ആര് കേൾക്കാൻ.. "" ദേഷ്യത്തിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോൾ അൽപ്പം കണ്ണീർ എന്നിൽ നിന്നും ചിതറി പോയി..

""പ്ലീസ്‌ ശബ്ദമുണ്ടാക്കല്ലേ.. എല്ലാവരും കേൾക്കും.. ഞാനൊന്നു പറയെട്ടെ ""

""Sorry "" അൽപ്പ നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.

""Sorry ഒന്നും വേണ്ടാ, അച്ഛന് തീരെ സുഖമില്ലാത്ത ആളാണ്‌. എന്തെങ്കിലും കേട്ടാൽ അത് മതി "" അവൾ തല താഴ്ത്തി നിന്നു.

""അച്ഛനെന്താ പ്രശ്നം ""

""കിഡ്നി മാറ്റിവച്ചതാ കുറെ. ഇനികാര്യമില്ല.. ഇന്നോ നാളെയോ എന്നും പറഞ്ഞു നിക്കാണ് "" അത് കേട്ടത്തോടെ അവളോട്‌ അൽപ്പം ദേഷ്യം എനിക്ക് കുറഞ്ഞു..

""Mm, നീ പറഞ്ഞോ ""

""അന്ന് ആ രാത്രിയിൽ എത്ര പ്രതീക്ഷയോടെയാണ് ഞാൻ നിനക്ക് വേണ്ടി കാത്തിരുന്നതെന്നറിയോ.. ഞാൻ പോലുമറിയാതെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നെന്ന് അന്ന് നമ്മൾ തുറന്നു പറഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിൽ എനിക്ക് മനസിലായി. അതിൽ മതിമറന്നു എല്ലാം നിനക്ക് സമർപ്പിക്കാൻ ഞാൻ കാത്തിരുന്നു അന്ന്.. പക്ഷെ... അന്ന് നിന്നെ എല്ലാവരും പിടിച്ചപ്പോൾ ഞാൻ സത്യം പറയാൻ വന്നതാ.. "" കരഞ്ഞു കൊണ്ടു അവളതു പറയുമ്പോൾ ആ വാക്കുകളിലേക് ഞാൻ ശ്രദ്ധ കൊടുത്തു.

""പിന്നെന്താ പറയാഞ്ഞേ.. "" ദേഷ്യം വന്നെങ്കിലും ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..

""അന്ന് അവിടെ വന്ന സ്ത്രീ അച്ഛന്റെ ഒരു പെൺ സുഹൃത്തായിരുന്നു.. അച്ഛന്റെ കമ്പനിയിൽ വർക്ക്‌ ചെയ്തിരുന്ന അവർ അച്ഛനെ വശീകരിച്ചു കൂടെ സമയം ചിലവഴിച്ചു. പിന്നീട് അച്ഛനെ ഭീഷണി പെടുത്തി ഒരുപാട് പണം തട്ടിയെടുത്തു. പൈസ

💬 Comments

View all comments