0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.5K

കൊടുത്തു കൊടുത്തു മുടിഞ്ഞപ്പോൾ അവരുടെ നമ്പർ ബ്ലോക്ക്‌ ചെയ്യുകയും അവരെ കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.. അങ്ങനെ ആരുടെയൊക്കെയോ നിർദ്ദേശ പ്രകാരം ആ പെണ്ണ് വീണ്ടും അച്ഛനെ കാണാൻ വന്നതാണ് അന്ന് രാത്രി.. അവർ സംസാരിക്കുന്നതിനിടയിലാണ് ചെറിയമ്മാവൻ നിന്നെ കണ്ടത്. എന്റെ അടുത്തേക്കാണ് നീ വന്നതെന്ന് പറഞ്ഞപ്പോഴേ അച്ഛനും അമ്മയും എന്നെ കൂട്ടികൊണ്ട് പോയി.. ആ പെണ്ണ് അച്ഛന്റെ അടുത്തേക്കാണ് വന്നതെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും പറഞ്ഞു കൊണ്ടു എന്നോട് സഞ്ജു പറയുന്ന കാര്യങ്ങളെ നിഷേധിക്കണമെന്നും പറഞ്ഞു. അത് സമ്മതിക്കാത്ത എന്നെ അമ്മയും അച്ഛനും കൂടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു, നിനക്കെതിരെ പറയാൻ നിർബന്ധിപ്പിച്ചു. അവസാനം അച്ഛൻ വരെ എന്റെ കാലുപിടിച്ചപ്പോൾ എനിക്ക് വേറെ നിവർത്തിയില്ലാതായി."" കരഞ്ഞു കരഞ്ഞു അവളതു പറഞ്ഞപ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കി.. അന്തരീക്ഷം മൊത്തം നിശബ്ദമായതുപോലെ.. സകല ജീവികളും അവളുടെ വാക്കുകൾ ശ്രവിക്കുന്നുണ്ടെന്നു എനിക്ക് തോന്നി.

പൊട്ടികരയുന്ന അവളുടെ മുഖത്തുനിന്നും അവൾ ചെയ്ത തെറ്റിനുള്ള പശ്ചാത്താപം ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. അവളെ ഇത്രേം കാലം അകറ്റി നിർത്തിയതിൽ ഞാൻ എന്നെ തന്നെ വെറുത്തു. പാവം പെണ്ണ്.. എല്ലാവരുടെയും നടുവിൽ കിടന്ന് അവൾ ഒരുപാട് അനുഭവിച്ചു.. കൂടുതൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..

അവളുടെ അടുത്തേക്ക് ചെന്നു. തിരിഞ്ഞു നിന്ന അവളെ തോളിൽ പിടിച്ചു എന്റെ നേരെ നിർത്തി.. അത്ഭുതത്തോടെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. ധാരയായി ഒഴുകുന്ന കണ്ണുനീർ ഞാൻ തുടച്ചു കൊടുത്തപ്പോൾ അവളെന്നെ പൊട്ടി കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു.. എനിക്കും കരയാതിരിക്കാൻ കഴിഞ്ഞില്ല.. കുറെ നേരം ഞങ്ങൾ കെട്ടിപിടിച്ചു കരഞ്ഞു..

""നിനക്കൊന്നു

💬 Comments

View all comments