0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.5K

വിളിച്ചൂടായിരുന്നോ പെണ്ണെ .."" കരയുന്നതിനിടയിൽ ഞാൻ ചോദിച്ചു.

""എങ്ങനെ വിളിക്കും, അന്ന് മുതൽ നിന്റെ ഫോൺ സ്വിച്ച് ഓഫ്‌ അല്ലെ. "" വിതുമ്പി അവളതു പറഞ്ഞപ്പോൾ അവളുടെ കൈകളിൽ ഞാനൊന്നു തടവി. പെട്ടെന്ന് എന്തോ കൈകളിൽ തടഞ്ഞ ഞാൻ അവളെ മാറ്റി നിർത്തി അത് നോക്കി..

""എന്തായിത് "" അവളുടെ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.

""ഒന്നുമില്ല."" കൈ പിന്നിലേക്ക് പിടിച്ചവൾ പറഞ്ഞു..

""ഇനിയും എന്നോട് എല്ലാം ഒളിച്ചുവെക്കണമെന്നുണ്ടോ?"" ആ ചോദ്യത്തിൽ അവളെന്നെയൊന്നു നോക്കി..

""അത്.. നിന്നെ നഷ്ടപ്പെട്ടു എന്ന് കരുതി ഞാൻ.. ഞാൻ കയ്യൊന്നു മുറിച്ചതാ "" തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി അവളതു പറഞ്ഞപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.. അവളെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു പൊട്ടിക്കരഞ്ഞു.. ഉറക്കെ.. എന്നെ ഇത്രെയും ഇവൾ സ്നേഹിക്കുന്നുണ്ടോ..

""എന്തിനാടീ പോന്നേ നീ അങ്ങനെ ചെയ്തേ.. ""

ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു..

""നിനക്ക് അറിയില്ല എന്റെ വേദന, അച്ഛന് സുഖമില്ലാതായപ്പോൾ മാത്രമാണ് ആ ശ്രമങ്ങൾ ഞാൻ ഉപേക്ഷിച്ചത്.. പിന്നീട് അച്ഛന് ഒന്നും ചെയ്യാൻ കഴിയാഞ്ഞിട്ടാണ് ഞാൻ ജോലിക്ക് പോയത്..""

""നീയെന്തിനാ അങ്ങനെയൊക്കെ ജോലിക്ക് പോകുന്നെ.. ഒരു വാക്ക്... ആ ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഇനിയാ ജോലിക്ക് പോകണ്ടാ ""

""അല്ലെങ്കിലും ഇനിയാ ജോലിക്ക് പോകാൻ പറ്റില്ല. 10 ദിവസം അടുപ്പിച്ചു ലീവ് ചോദിച്ചപ്പോൾ തന്നെ എന്നോട് അവർ പോകാൻ പറഞ്ഞു.. പക്ഷെ എനിക്കതിനേക്കാളും വലുത് നീയാ. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ആ ജോലി ഉപേക്ഷിച്ചു ഞാൻ ഇങ്ങോട്ട് വന്നേ. ഒരു പക്ഷെ നീയെന്നെ മൈൻഡ് ചെയ്യാതെ പോയെങ്കിൽ പിന്നെയൊരു

💬 Comments

View all comments