0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.5K

ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാവില്ലായിരുന്നു."" ഒരു നെടുവീർപ്പോടെ അവളതു പറഞ്ഞു..

""ടീ ഇങ്ങോട്ട് നോക്കിയേ, നിന്നോടുള്ള ദേഷ്യത്തേക്കാളും കൂടുതൽ നിന്നോടെനിക്ക് ഇഷ്ടമുണ്ട്. നീ അടുത്തേക്ക് വരുമ്പോ എനിക്ക് പേടിയായിരുന്നു.. ഞാൻ നിന്നെ കെട്ടിപിടിക്കുമോന്നു. അത്രയ്ക്ക് ഇഷ്ട്ടാടീ പെണ്ണെ എനിക്ക് നിന്നെ "" അവളുടെ താടിയിൽ പിടിച്ചു ഞാനതു പറഞ്ഞപ്പോൾ എന്റെ ചുണ്ടിലൊരു മുത്തം തന്നു അവൾ വീണ്ടും ഓർത്തു ഓർത്തു പൊട്ടിക്കരഞ്ഞു..

""നമുക്ക് എല്ലാരോടും പറയണ്ടേ, വാ നിന്റെ നിരപരാധിതം എല്ലാവരും അറിയട്ടെ .. വാ "" അവളെന്റെ കൈകൾ പിടിച്ചു നടന്നു.. ഒരു അധികാരം കയ്യിൽ കിട്ടിയ പോലെയായിരുന്നു അവൾ.

""വേണ്ട,, നിന്റെ അച്ഛന്റെ അവസ്ഥ എന്നേക്കാൾ കൂടുതൽ നന്നായി എനിക്കറിയാം. വയ്യാണ്ടിരിക്കുന്ന സമയത്ത് അമ്മാവന് ഇതൊന്നും താങ്ങില്ല.. വേണ്ട.. നീ എന്നെ ചതിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായല്ലോ അതുമതി "" പോകാൻ തുനിഞ്ഞ അവളെ പുറകിലേക്ക് വലിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

""എടാ നീ "" എന്തോ പറയാൻ വന്ന അവളുടെ വായ ഞാൻ പൊത്തി പിടിച്ചു..

"" വേണ്ട ഒന്നും പറയണ്ട "" അവളെ പിടിച്ചു ഞാൻ കൈവരികളുടെ അടുത്തേക്ക് ചെന്നു നിന്നു.

കൈ വരികളിൽ കുത്തി നിന്ന് താഴത്തേക്ക് നോക്കി നിന്നു. ഓണനാളിലെ കളികളുമായി പിള്ളേരെല്ലാവരും മുറ്റത് ആഘോഷത്തിലാണ്..

പരസ്പരം സംസാരിക്കാതെ എല്ലാം മനസിലാക്കിയ ആശ്വാസത്തിൽ ഞങ്ങളെങ്ങനെ നിന്നു. പ്രത്യേക അനുഭൂതിയായിരുന്നു ആ സമയത്ത് ഞങ്ങൾക്ക്..

""ടാ ഒരുപക്ഷെ സത്യം നിന്നോട് പറയുന്നതിന് മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ നീയെന്തു ചെയ്യുമായിരുന്നു "" സങ്കടങ്ങളെല്ലാം മാറിയ ആ നിമിഷത്തിൽ അവളെന്നോട് ചോദിച്ചു.

💬 Comments

View all comments