0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.3K

ഇപ്പോൾ രണ്ടു നായ്ക്കൾ കിടന്നുറങ്ങുന്നു. അന്നാണെങ്കിൽ ഇരിക്കാൻ സ്ഥലമുണ്ടാവില്ല. വീതി കുറഞ്ഞ പാടവരമ്പിലൂടെ വയലിനെ സാക്ഷിയാക്കി ഞാൻ നടന്നു.. ചില ദേശാടന പക്ഷികൾ വട്ടമിട്ട് പറക്കുന്നതല്ലാതെ കൃഷിയൊന്നും നടന്നതായി കാണുന്നില്ല..

നടന്നു നടന്നു ഓർമകളുറങ്ങുന്ന വിദ്യാലയത്തിന്റെ പടിവാതില്കലെത്തിയപ്പോൾ അറിയാതെന്റെ കണ്ണുനിറഞ്ഞു.. നിലത്തു വീണ കണ്ണീരിൽ ചവിട്ടി അടച്ചിട്ട ഗേറ്റിൽ പിടിച്ചു ഞാൻ ആ ക്ലാസ്സ്‌ മുറികളിലേക്ക് നോക്കി... ഞങ്ങളോടി കളിച്ച മുറ്റം.. വലിയ മാവുകൾ.. നാല് പേർ ഒരുമിച്ചിരിക്കുന്ന ഇരിപ്പിടം.. അറിയാതെയെന്റെ പഴയകാല ഓർമ്മകൾ മനസ്സിലേക്കോടിവന്നു..

---------------------------------------------------------------------

ക്ലാസ്സ് കഴിഞ്ഞ് പോകുന്നതിന്റെ തിരക്കിലാണ് പടവാരം കോളേജ് .. കാലങ്ങളുടെ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനം. ആങ്ങളയുടെയും പെങ്ങളയുടെയും മക്കളെന്നതിലുപരി നല്ല കൂട്ടാണ് ഞാനും അങ്കിയും.. കാണാൻ നമ്മുടെ സൂത്രധാരൻ സിനിമയിലെ മീര ജാസ്മിനെ പോലെയാണ്. ആരും ഒരുവട്ടം നോക്കിപ്പോകും അത്രക്കും സൗന്ദര്യം അന്നെയുണ്ട്.. അതുപോലെ ശുദ്ധമാണ് അവളുടെ മനസ്സും.. വായിൽ വിരലിട്ടാൽ കടിക്കില്ല എന്ന് പറയുന്നതുപോലെ...

സ്കൂളിലെ എല്ലാവർക്കും അസൂയയായിരുന്നു ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ. ക്ലാസ്സിൽ പോലും ഉണ്ടായിരുന്നു എതിരാളികൾ. ഒരേ വീട്ടിലാണ് താമസമെങ്കിലും ഞങ്ങൾ. കൂടുതലും സംസാരിക്കാറുള്ളത് സ്കൂളിൽ വച്ചാണ്. ചില സമയങ്ങളിൽ വീട്ടിലെ ബാൽക്കണിയിൽ ഞങ്ങൾ പഠിക്കാനിരിക്കും. തറവാട്ടിൽ എപ്പോഴും അവളുടെ കൂടെ കുട്ടികളും മറ്റും ഉണ്ടാവും. ഞാനാണെങ്കിൽ പറമ്പിലും മറ്റുമായിരിക്കും.. എങ്കിലും ഒരുനേരം കണ്ടില്ലെങ്കിൽ ഞങ്ങൾക്ക് ഇരിക്കാൻ കഴിയില്ല.. ഒരു മുറ ചെറുക്കൻ, മുറ പെണ്ണ് എന്നതിലപ്പുറം ഞങ്ങൾക്ക് ഇടയിൽ ഒരു ആത്മബന്ധം ഉണ്ടായിരുന്നു.. എപ്പോഴും ഒരുമിച്ചു ഭക്ഷണം കഴിക്കും ഒരുമിച്ചു നടക്കും യാത്ര ചെയ്യും.. എന്തെങ്കിലും കിട്ടിയാലൊക്കെ അതേ പോലെ ഷെയർ ചെയ്യും... എന്തുണ്ടെങ്കിലും

💬 Comments

View all comments