0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.3K

ചോറും മോര് കറിയും മാമ്പഴ പുളിശ്ശേരിയും കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. ആർത്തിയോടെ കഴിച്ചു അവസാനം വിരലുകൾ ഊമ്പിയെടുക്കുന്നത് വരെ ദേവകിയമ്മയും വിലാസിനിയും എന്നെ നോക്കികൊണ്ടേയിരുന്നു..

""എന്ത് തീറ്റയാ സഞ്ജു..എത്ര വേഗത്തിലാ നീ കഴിച്ചേ. പഴയ സ്വഭാവത്തിന് ഒരു മാറ്റൊല്ല "" ഒരു ചിരിയോടെ എന്നെ നോക്കി ദേവകിയമ്മ ചോദിച്ചു..

""ഇത്രേം രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് നാളെത്രെയായെന്നറിയോ അച്ഛമ്മയ്ക്ക് "" ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു നല്ലൊരു എമ്പക്കവും വിട്ടു ഞാൻ ചോദിച്ചു.

""ഇനിയൊന്നുറങ്ങണം "" കസേരയിൽ നിന്നെഴുനേറ്റ് ഞാൻ പറഞ്ഞു..

""ഉറങ്ങെ, ഇതാപ്പോ നന്നായെ, സഞ്ജുട്ടന് അറിയാലോ ഇവിടെ ഭക്ഷണം കഴിഞ്ഞാൽ കുറച്ചു നടക്കണം എന്നിട്ടേ ഉറങ്ങാൻ പാടുള്ളു.. പഴയതൊക്കെ മറന്നൊ നിയ്യ് ""

""ഇന്ന് വന്നല്ലേയുള്ളു ദേവകി.. ഞാനൊന്നു കിടക്കട്ടെ "" ഞാനവരുടെ താടിക്ക് പിടിച്ചു പറഞ്ഞു. പേര് വിളിച്ചതിനു രണ്ടടിയും വാങ്ങി ഞാൻ റൂമിലേക്ക്‌ നടന്നു.

കിടക്കുമ്പോൾ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് ചെയ്തു. കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.. രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരും വരും.. സാധനങ്ങൾ ഒരുപാട് വാങ്ങാനുണ്ട്.. ഇവിടെ തല്ക്കാലം കൂട്ടുകാർ ഇല്ലാത്തോണ്ട് വിലാസിനിചേച്ചിയെ കൂട്ടാം.. ഉള്ള കൂട്ടുകാരൊക്കെ എവിടെയാണെന്ന് തമ്പുരാന് മാത്രമേ അറിയൂ..

വൈകുന്നേരം എണീറ്റ് ഒന്നു നടക്കാൻ തീരുമാനിച്ചു.. പഴയ കാലമാണെങ്കിൽ ഒരുപാട് പറമ്പുണ്ടായിരുന്നു ഇപ്പോളതുമില്ല.. ഞങ്ങളെപ്പോഴും ഇരിക്കാറുള്ള ഒരു ചാമ്പക്ക തോട്ടം ഉണ്ടായിരുന്നു. ആ സ്ഥലം വിറ്റതോട് കൂടി അവയൊക്കെ മുറിച്ചു കളഞ്ഞിരിക്കുന്നു.

പുറത്തിറങ്ങി ഞങ്ങളുടെ കവലയിലേക്ക് നടന്നു.. ആ ചായക്കടക്കും പലചരക്കു കടക്കും ഒരു മാറ്റവുമില്ല. ഇന്നും അതുപോലെ.. വലിയ മാവിന്റെ ചുറ്റും കെട്ടിയ ഇരിപ്പിടത്തിൽ

💬 Comments

View all comments