Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]
തന്റെ ബാഗുക്കളും എടുത്തു വാസു പുറത്തിറങ്ങി. അവിടെന്നു ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കുള്ള സ്ഥലം പറഞ്ഞു കൊടുത്തു. സ്ഥലങ്ങൾ അക്കെ മാറി പോയി ജംഗ്ഷനിൽ ഓട്ടോ നിർത്തീട്ട് ഓട്ടോക്കാരൻ ചോദിച്ചു. ചേട്ടാ ഇനി എങ്ങോട്ടാണ് പോകേണ്ടത്. വാസു പുറത്തേക്കു നോക്കിയപ്പോൾ രാമൻമാമന്റെ ചായ കടകണ്ടു. തന്റെ ഒറ്റ സുഹൃത്തു രഘുവിന്റ അച്ഛൻ ആണ് രാമൻ. വാസു ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി ചായക്കടയിലേക്ക് കയറി രാമൻ മാമന് പകരം അവിടെ നിന്നത് രഘു ആയിരുന്നു. വാസു - രഘു... രഘു തിരിഞ്ഞു നോക്കി ആദ്യം മനസിലായില്ലെങ്കിലും പിന്നെ രഘു തന്റെ ഉറ്റ സുഹൃത്തിനെ മനസിലായി കെട്ടിപിടിച്ചു. രഘു - ഡാ വാസു സുഖമാണോടാ നിനക്ക് എത്ര നാളായി കണ്ടിട്ട്. വാസു - സുഖം നിനക്കോ രഘു - സുഖം ആണെടാ.നീ എപ്പോ എത്തി വാസു - ഞാൻ വരുന്ന വഴി ആണ്. സ്ഥലങ്ങൾ എല്ലാം മാറിപ്പോയി റോഡും വഴികളും രഘു - വർഷങ്ങൾ ആയിലെ നാട്ടിൽ വന്നിട്ട്. വാസു - ശരിയാ. ഇവിടുന്ന് ഇനി എങ്ങോട്ടാണ് വീട്ടിലേക്കുള വഴി. രഘു - നേരെ പോയിട്ട് വലത്തോട്ട് അവിടെന്നു പോകുമ്പോൾ ഒരു ഇഷ്‌ടിക ഫാക്ടറി വരും അവിടെന്നു അഞ്ചാമത്തെ വീട്. വാസു - ശരിയാടാ ഞാൻ വൈകിട്ട് ഇറങ്ങാം നീ എപ്പോ കട അടയ്ക്കും. രഘു - 8 മണി ആക്കും. വാസു - ശരി ഞാൻ പോയിട്ടു വരാം. രഘു പറഞ്ഞ വഴിയേ ഓട്ടോ പോയി പുതുതായി വീടുകളും ഇഷ്ടിക ഫെക്ട്ടറിയും വന്നിട്ടുണ്ട്. ഓട്ടോ വീടിന്റെ മുന്നിൽ നിർത്തി
💬 Comments
View all comments