0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

വാട്സാപ്പിൽ പുതിയ സ്റ്റാറ്റസ് വല്ലതുമുണ്ടോ എന്ന് ഞാൻ നോക്കാൻ മറന്നില്ല. ബെഡിൽ കിടക്കുന്ന അപ്പൂപ്പന് ഇൻജെക്ഷൻ കൊടുക്കുന്ന നേരം, അപ്പൂപ്പന്നെ വേദനിപ്പിക്കാതെ ഇൻജെക്ഷൻ എടുക്കാൻ ഞാൻ ശ്രദ്ധിച്ചു.

ഉച്ചയൂണ് കഴിഞ്ഞു, വിമലയുടെ കുട്ടിക്ക് ഒരു ഡ്രസ്സ് എടുക്കാനായി ഞാനും അവളും കൂടെ ഹോസ്പിറ്റലിന്റെ എതിരെയുള്ള ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ചെന്നു. തിരിച്ചു ഇറങ്ങുമ്പോൾ അമീറിന്റെ ബൈക്ക് പോലെ ഒരെണ്ണം മുന്നിൽ പാർക്ക് ചെയ്തത് കണ്ടതും എനിക്ക് കാരണമില്ലാതെ ഒരു ചിരി വന്നു. വിമല എന്തെ എന്ന് ചോദിച്ചതും ഞാനൊന്നും മിണ്ടിയില്ല. പക്ഷെ ആ പ്രാന്തി എങ്ങനെയോ കണ്ടുപിടിച്ചു. ചോദ്യം ഇങ്ങനെയാണ്. “വസുധ, അന്ന് നമ്മളെ ഫോളോ ചെയ്ത പയ്യന്റെ പോലെയുള്ള ബൈക്ക് അല്ലെ തുണിയെടുത്തിട്ട് ഇറങ്ങുമ്പോ കണ്ടത്?”

“എങ്ങനെ?”

“ആ ബൈക്ക് അല്ലെ?”

“അതല്ല, ആരെ ഫോളോ ചെയ്തുന്നു.?”

“നമ്മളെ!! ഊം?” തലയുയർത്തി അവളെന്നോട് എന്തെയെന്ന അർഥത്തിൽ ചോദിച്ചു.

“എന്നെ!!!!!” ഞാൻ അമർത്തി പറഞ്ഞു.

“ഉവ്വ് സമ്മതിച്ചു. പിന്നെ ഞാനത്ര പൊട്ടിയാണെന്നും വിചാരിക്കണ്ട, ഇടയ്ക്കിടെ വട്സപ്പ് നോക്കലും, ചിരിയും പതിവിലും നന്നായിട്ട് ഒരുങ്ങി വരുന്നതും, പിന്നെ ദേ ഇന്ന് ബൈക്ക് കാണുമ്പോ ഉള്ള ആ ചിരിയും. വേണ്ട ട്ടോ. മുളയിലേ നുള്ളിക്കോ!!!!!!!!”

വിമല അങ്ങനെയാണ്. ആളുകളുടെ മനസു വായിക്കാൻ എന്തോ ഒരു കഴിവുണ്ടെന്ന് തോനുന്നു.

“പിന്നെ എനിക്ക് വട്ടല്ലേ! അതൊരു പയ്യനല്ലേ വിമലേ.”

“ശെരി ആയിക്കോട്ടെ!!”

വൈകീട്ട് വീട്ടിലെത്തിയ ശേഷം അനന്തികയുടെ ഒപ്പം രാത്രി പുറത്തു കഴിക്കാൻ പോയി. അധികമൊന്നുമില്ല. വീടിരിക്കുന്ന തെരുവിന്റെ അവസാനം ഒരു ബിരിയാണിക്കടയുണ്ട് അവിടെ. നല്ല ബിരിയാണി.

തിരികെ വീട്ടിലേക്ക് വരുമ്പോ അമീറിന്റെ അച്ഛൻ

💬 Comments

View all comments