Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]
എന്റെ സ്റ്റാറ്റസ് താൻ നോക്കിയതൊക്കെ എനിക്കറിയാം….എന്നിട്ട് ഇവിടെ ആയിരുന്നു രണ്ടൂസം പോലും!” എന്റെ ദേഹം ഒരു നിമിഷം വിയർത്തുപോയി. ഈശ്വരാ ഇവനിതെങ്ങനെ അറിഞ്ഞു. അവന്റെ കാര്യങ്ങളറിയാൻ എനിക്കാകാംഷയുണ്ടെന്നവന് മനസിലായി കാണുമോ? അയ്യോ!! നാണക്കേടായി, ഇത്ര നാളും ബലം പിടിച്ചു നടന്നിട്ട്, ഇനീപ്പോ….
“അമ്മെ, ചായ.” അനന്തിക സ്റ്റെപ് ഓടിക്കയറി ഹാളിലേക്ക് വന്നതും വിയർത്തു നിൽക്കുന്ന എന്നെ കണ്ടു.
“എന്താമ്മേ”
“ഹെയ് ഒന്നുല്ല.” ഞാൻ അമീറിന്റെ വാട്സാപ്പ് മെസ്സേജ് ഡിലീറ്റ് ചെയ്തുകൊണ്ട് നേടി ഓഫാക്കി, ടേബിളിൽ ഫോൺ വെച്ച് കുളിക്കാൻ കയറി. അനുമോളോട് ചോദിക്കാം നമ്മൾ ഒരാളുടെ വാട്സാപ്പ് സ്റ്റോറി കണ്ടാൽ അയൽക്കാതെങ്ങനെയാണ് അറിയാൻ കഴിയുക എന്നകാര്യം.
കുളി കഴിഞ്ഞു മുടിയും വിരിച്ചിട്ടുകൊണ്ട് അടുക്കളയിൽ ചായ ഉണ്ടാക്കി. അനുമോൾടെ അടുത്ത് നൈസ് ആയിട്ട് ചാരി നിന്നുകൊണ്ട് ഞാൻ ചോദിച്ചു. “അനുമോളെ ഒരു സംശയം.”
“ഞാനിപ്പോ ബിസിയാ.”
“പ്ലീസ് കുഞ്ഞു സംശയമാ, പറഞ്ഞു താടാ …”
“ഉം ചോദിക്ക്?”
“അതേയ്, നമ്മളീ വാട്സാപ്പിൽ സ്റ്റോറി ഇട്ടാലെ, അത് ആരൊക്കെ കാണും എന്നെങ്ങനെ അറിയും.”
“അതൊക്കെ ചിലവുള്ള കാര്യമാണ് അമ്മെ, പൈസ അടച്ചവർക്കേ വാട്സാപ്പ് അതൊക്കെ കൊടുക്കുള്ളു.”
“ഓഹോ അങ്ങനെയാണോ? അത്ര രൂപ കൊടുക്കണം അനുമോളെ”
“കുറഞ്ഞതൊരു പത്തു നൂറു രൂപയെങ്കിലും ആവും!”
“100 രൂപയാകും അല്ലെ…ഉം ..ഉം.” ചുണ്ടു പൊക്കി മടക്കിക്കൊണ്ടു ഞാൻ വീണ്ടും അടുക്കളയിലേക്ക് പോയി. വീണ്ടും അത് തന്നെയായിരുന്നു ആലോചന.
ഫോൺ എടുത്തുകൊണ്ട് വാട്സാപ്പ് ഒരു സ്റ്റോറി ഞാനിട്ടലോ എന്നാലോചിച്ചു. ഹോസ്പിറ്റലിൽ ഇന്ന് പൂത്ത റോസാപ്പൂവിന്റെ പടം ഞാൻ ചുമ്മാ എടുത്തിരുന്നു അത് വെക്കാമെന്നു തോന്നിയപ്പോൾ, ഞാൻ ഫോൺ എടുത്തു നെറ്റ് ഓണാക്കി. ആദ്യമായി സ്റ്റോറി ഇട്ടുകൊണ്ട് ഫോൺ ടേബിളിൽ വെച്ചതും ഒന്ന് രണ്ടു പേര് ഫോട്ടോ സൂപ്പർ എന്ന് റിപ്ലൈ ചെയ്തു. അതിലൊരു കുഞ്ഞു വണ്ട് കാണാം എന്ന് നാട്ടിലുള്ള എന്റെ കൂടെ പഠിച്ച ലിജി റിപ്ലൈ ചെയ്തപ്പോൾ ഞാൻ ആ വാട്സാപ്പ് സ്റ്റോറി തന്നെ ഒന്നുടെ തൊട്ടതും Seen by എന്നൊരു ലിസ്റ്റ് താഴെ നിന്നും പൊന്തിവന്നു. അതിൽ എന്റെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ പെരും ഒപ്പം ഫോട്ടോയും എനിക്ക് കാണാമായിരുന്നു, എനിക്ക് സംഭവമാദ്യം കത്തിയില്ല. പക്ഷെ അടുത്തനിമിഷം അനുമോൾ എന്നെ പറ്റിച്ചതാണാണ് എന്ന് മനസ്സിലായതും എനിക്ക് കലി പൂണ്ടു വന്നു.
അനുമോൾ മാത്‍സ് പ്രോബ്ലെംസ് ചെയ്യുകയായിരുന്നു. ഞാൻ കാലൊച്ചയില്ലാതെ അവളുടെ പിറകെ നടന്നു നടന്നു അവളുടെ ചെവിയിൽ
💬 Comments
View all comments