0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

8ആം ആണ്ട് ആണ് അടുത്ത ബുധനാഴ്ച എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വീട് വിട്ട് മകളുമായി ഞാൻ ബാംഗ്ലൂരിലേക്ക് ചേക്കേറാൻ കാരണമായ ആ ദിവസങ്ങളെ കുറിച്ചെല്ലാം ഞാൻ ഒരു നിമിഷം കൊണ്ടോർത്തു.

വിമലയും എന്തോ വീഡിയോ വാട്സാപ്പിൽ അയച്ചിരിക്കുന്നു. അതും നോക്കിയിരിക്കുന്ന ടൈം ലു അമീർ ഒരു മെസ്സേജ് ഇങ്ങോട്ടേക്ക് അയച്ചു. “ഫ്രീ ആണോ” “പറഞ്ഞോ” ഞാനും മറുപടി അയച്ചു. “എന്തിനാ കള്ളം പറഞ്ഞെ?”

“എന്ത് കള്ളം അമീർ.”

“ഞാൻ ഗോവയിലാണെന്ന് വസുധ ചേച്ചിക്ക് അറിയാമായിരുന്നില്ലേ?”

“ഇല്ല!” മനസിലൂറി ചിരിച്ചുകൊണ്ട് ഞാനത് ടൈപ്പ് ചെയുമ്പോൾ വേഗം തന്നെ അമീറിന്റെ മറുപടിയും വന്നു. പ്രേമിക്കുന്ന പെണ്ണിനെ കാമുകൻ വിളിക്കാനിഷ്ടപ്പെടുന്ന ആ പേരിനൊപ്പം ചുവന്ന മുഖത്തിന്റെ എമോജിയും.

“കള്ളി!!!!!! ?”

“ദേ അമീർ മര്യാദക്ക് സംസാരിക്ക്!” കപടമായ ദേഷ്യം അഭിനയിക്കുമ്പോൾ 18 കാരിയാകുന്ന സുഖം എന്റെ ദേഹം മുഴുവനും ഒരനുഭൂതി പടർത്തി. ഇത്രയും നാളും ബോറിങ് ലൈഫ് അനുഭവിച്ചു ജീവിക്കുന്ന എന്നെപോലെയൊരു വീട്ടമ്മയ്ക്ക് ഇതുപോലെ ഉള്ള നിമിഷമങ്ങൾ പുതുമ സമ്മാനിക്കുമെന്നകാര്യത്തിൽ നിങ്ങൾക്കും തർക്കമില്ലല്ലോ അല്ലെ?

“വാട്സാപ്പിൽ വസുധ ചേച്ചി എന്റെ സ്റ്റോറി നോക്കീത് ഞാൻ കണ്ടിരുന്നു. എന്നിട്ട് മുൻപേ ഞാനത് ചോദിച്ചപ്പോൾ മുഖം വിളറിയപോലെ ഞാൻ കണ്ടല്ലോ. എന്താ സംഭവം?!”

“കണ്ടു കാണുമായിരിക്കും, എനിക്കോർമ്മയില്ല അമീർ.”

“അങ്ങനെയാണോ.”

“ആഹ് അതെ!”

“ശെരി എന്നാൽ ഗുഡ് നൈറ്റ്!!!!!”

അവനെ വട്ടു കളിപ്പിക്കുന്നതിൽ വല്ലാത്ത ഒരു ത്രിൽ കിട്ടുന്നുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമേ ഇല്ലായിരുന്നു. അമീറിനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഇവിടെ വന്ന ദിവസം മുതൽ തന്നെയാണ്. അവനോടു

💬 Comments

View all comments