Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]
പിറുപിറുക്കവേ ഞാൻ ഫോൺ ബാഗിൽ എടുത്തിട്ട് അവനെ വിളിച്ചു. ഫോൺ റിങ് ചെയ്യാനുള്ള ഗ്യാപ്പ് ഒന്നുമില്ല, അപ്പോഴേക്കും അവനെടുത്തു. ഇങ്ങനെയാകണം കാമുകൻ ആയാൽ. ഞാൻ മനസ്സിലോർത്തു ചിരിച്ചു.
“ഹും പറഞ്ഞോ….”
“അത്, എടാ നിനക്ക് തിരക്കില്ലെങ്കിൽ ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ ആക്കി തരാമോ” എന്ന് ഞാൻ പരവേശം മറച്ചു അവനോട് ചോദിച്ചു. അവൻ അതിനു അതിനെന്താ, ഇപ്പൊ വരാമെന്നു പറഞ്ഞു കാർ തിരികെ കൊണ്ട് വന്നു. വിമല എന്താ സംഭവമെന്നറിയാതെ എന്നെ നോക്കി നിന്നു. ആരെയാ വിളിച്ചതെന്ന് ചോദിച്ചു. ഞാൻ കണ്ണിറുക്കി കാണിച്ചു. ബസ്റ്റോപ്പിന് മുന്നിൽ ബിഎം ഡബ്ള്യു കാർ വന്നങ്ങനെ നിന്നു. ചുറ്റുമുള്ളവർ എല്ലാരും എന്താ സംഭവമെന്ന് നോക്കിങ്ങനെ നിന്നു.
ആദ്യമായിട്ടായിരുന്നു ഞാൻ ബി.എം.ഡബ്ള്യു ലോക്കെ കയറുന്നത്. വിമലയും അതുപോലെ തന്നെ. ഞങ്ങൾക്ക് പിറകിൽ കയറിയത് മുതൽ ഇരിപ്പുറക്കുന്നേയില്ല. അമീറിന്റെ സുഹൃത്താണ് ഡ്രൈവിംഗ് സീറ്റിൽ. അമീർ മുൻപിലെ ഇടതു വശത്തുള്ള സീറ്റിലും. വിമലയുള്ളത് കൊണ്ടാണോ എന്തോ അവൻ റിയർ വ്യൂ മിരറിൽ കൂടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്കും എന്ത് ആവശ്യം വന്നാലും മനസ്സിൽ അവന്റെ മുഖമാണല്ലോ ആദ്യം വരുന്നതെന്നോർത്തത്. ഹോസ്പിറ്റലിന് മുന്നിൽ കറുത്ത ആ കാർ നിർത്തി ഞങ്ങൾ ഇറങ്ങുന്നത് ഒന്നൊന്നൊര കാഴ്ച തന്നെയായിരുന്നു. എനിക്ക് നാണമായിരുന്നു. പക്ഷെ വിമലഗമയോടെ മുന്നിൽ നടന്നു. നടക്കുന്ന നേരം ജാള്യത മറക്കാൻ എന്നോണം ഞാൻ ഞാനവളോട് ചോദിച്ചു. “നീയെന്തൊക്കെയാ ഡ്രൈവിംഗ് ചെയുന്ന ചെക്കനോട് ചോദിച്ചത്?! കാറിനു എന്ത് വിലയാണ് എന്നൊക്കെ ആണോടി ചോദിക്കുന്നെ?!”
“അതിനെന്താ?, അവൻ ആള് നല്ല ചുള്ളൻ അല്ലെ, എനിക്കിഷ്ടായി”
“മതി മതി വേഗം നടക്ക്!”
ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴും അമീറിന്റെ ഫോൺ വന്നിരുന്നു. കണ്ടു! ഞാനെടുത്തില്ല, ഒടുക്കം വിമലയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ എടുത്തു.
“ഹാലോ, എന്താ? അത്യാവശ്യം വല്ലതുമുണ്ടോ” എന്ന് ചോദിച്ചതും, “ഒന്നുമില്ല ബ്ലഡ് ഡോണെറ്റ് ചെയ്യാൻ പറ്റുമോ എന്നറിയാൻ വിളിച്ചതാ”
“ഓഹോ, നീ ആദ്യം നേരത്തിനു വല്ലോം കഴിച്ചിട്ട് ദേഹം ഒന്ന് പുഷ്ടിപ്പെടുത്താൻ നോക്ക്!” ഞാൻ പെട്ടന്നതു പറഞ്ഞതും വിമല വാ പൊത്തി ചിരിച്ചു.
“കഴിച്ചോളാം, താൻ പറഞ്ഞാൽ എന്തും ചെയ്യും ഞാൻ!”
“ഉം ശെരി, പിന്നെ കാണാം, ജോലിയുണ്ട് എനിക്കിപ്പോൾ” വിമല ചിരി നിർത്തി എന്നോട് ചോദിച്ചു, “എടി സത്യത്തിൽ നിങ്ങൾ നല്ല കൂട്ടാണ് അല്ലെ?, എന്നെ കാണുമ്പോ മാത്രമേ ഈ പതുങ്ങലൊക്കെ ഉള്ളു അതല്ലേ സത്യം”
“ഒന്ന് പോടീ!!!” ഞാൻ
💬 Comments
View all comments