Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]
“അതറിയാനാണോ ഇങ്ങനെ ഈ രാത്രി.” “പറ, എങ്കിൽ വിടാം”
“പിന്നെ പറയാം!” അവനെ തള്ളിമാറ്റി ഞാനൊരു ഓട്ടം വെച്ചുകൊടുത്തു. കുറച്ചു നേരത്തിനു ശേഷം അവൻ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. സ്റ്റപിൽ ഇരിക്കാൻ ആവും. എന്തലുമാകട്ടെ! ഇന്നുടുത്ത ആ കറുത്ത നിറമുള്ള സാരിയിൽ നിന്നെ ഓർക്കുമ്പോ “എനിക്ക് നിന്നെ വസുധ, നീയെന്തിനാ എന്റെ കണ്ണിലിത്ര സുന്ദരിയായി തോന്നുന്നത്?” എന്നൊരു മെസ്സേജ് അവൻ വാട്സാപ്പിൽ അയച്ചു. ഭാഗ്യത്തിന് ഫോൺ എന്റെ കൈയിൽ തന്നെ ആയിരുന്നു. പ്രേമത്തെ തെല്ലും കരുണയില്ലാത്തവളെ പോലെ ഡിലീറ്റ് ബട്ടണിൽ അമർത്തി, മനസ്സപ്പോഴും ചിറകടച്ചു പറക്കുന്നത് എനിക്കറിയാമായിരുന്നു. ഇങ്ങനെയുള്ള മെസ്സേജ് അവനോടു മൊബൈലിൽ അയക്കരുത് എന്ന് പറയണമെന്നുമുണ്ട്, പേടിയും ത്രില്ലും പ്രേമവും ഒന്നിച്ചു വരുമ്പോ അറിയുന്നില്ല, എന്ത് ചെയ്യണമെന്ന്. ആ രാത്രി ഞാൻ അനുമോളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി. ഉറക്കത്തിൽ എപ്പോഴോ ആരോ എന്നെ പൊക്കിയെടുത്തു ഇരു കയ്യിൽ കറക്കുന്ന പോലെയൊക്കെ തോന്നി.
അങ്ങനെ ദിവസങ്ങൾ നീങ്ങി. അന്നത്തെ ദിവസം അനുമോളുടെ ഡാൻസ് പ്രോഗ്രാം ആണ്. ഞാൻ ലീവ് ആക്കി. അവളുടെ ക്‌ളാസിലെ തന്നെ പെൺകുട്ടിയുടെ സ്‌കൂട്ടിയിൽ പ്രാക്ടീസ് ചെയ്യുന്ന സ്‌ഥലത്തേക്ക് പോകാമെന്നു വെച്ചു. അമീർ എന്നെ അങ്ങോട്ടേക്ക് ഡ്രോപ്പ് ചെയ്യാമെന്നും പറഞ്ഞു. അവന്റെ പിറകിൽ പോകാൻ നല്ല രസമാണ്. സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ കേൾക്കില്ല. എന്നെയിരുത്തി പയ്യെ വർത്താനം പറഞ്ഞോണ്ട് പോകണം.
ഡാൻസ് പ്രാക്ടീസ് ചെയുന്ന ഇടത്തെത്തിയതും അനുമോൾ ബിസിയായി. ഞാൻ കരുതിയത് അമീർ തിരികെ പോകുമെന്നാണ് അവൻ പോയില്ല.
“പോണേൽ പൊയ്ക്കോ അമീർ, കുഴപ്പമില്ല”
“ഉഹും, ചേച്ചി തനിച്ചല്ലേ ബോറടിക്കും, എനിക്ക് പോയിട്ട് തിരക്കൊന്നുമില്ല”
💬 Comments
View all comments