0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

ഞാനവന്റെ അടുത്തേക്ക് ചേർന്ന് നിന്നു. അവനും അത്ഭുതപ്പെട്ടുപോയി. “എന്താടാ ഇപ്പൊ ചേച്ചീന്നൊരു വിളി”

“ഉഹും എല്ലാരും കാണുക അല്ലെ, അതാ.”

ഞാനെത്ര നിർബന്ധിച്ചും അവൻ പോയില്ല. ഞങ്ങൾ രണ്ടാളും കൂടെ ആ ബിൽഡിങ് നു ചുറ്റും മൂന്നാലു വട്ടം നടന്നു. ഇടക്ക് ഡാൻസിന് വേണ്ടിയുള്ള ഒന്ന് രണ്ടു കിന്നരികൾ കൂടെ വാങ്ങാനൊക്കെ അവന്റെ സഹായത്തോടെ ബൈക്കിൽ തന്നെ പോയി വന്നു. ഉച്ചയ്ക്ക് അനുമോൾക്ക് ബിരിയാണി കഴിക്കണമെന്നു പറഞ്ഞപ്പോൾ അമീറും അനുമോളും കൂടെ ബിരിയാണിക്കട ലക്ഷ്യമാക്കി ചെന്നു. എനിക്ക് പാഴ്സലും വാങ്ങിവന്നു.

ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു.

“അമീർ, ഒന്നുടെ വീട്ടിലേക്ക് പോകാൻ…” ഞാൻ വിക്കി.

“അതിനെന്താ, ഞാൻ അതുകൊണ്ടല്ലേ കൂടെ തന്നെ ഇരിക്കാം ന്നു പറഞ്ഞത്.”

“വീണ്ടും വീണ്ടും ഞാൻ അമീറിനെ ബുദ്ധിമുട്ടിക്കുന്നു അല്ലെ?”

“വണ്ടീൽ കേറെന്റെ മുത്തേ.” അവനതു പറഞ്ഞുകൊണ്ട് ചുറ്റുമൊന്നു നോക്കി, ആരുമില്ലെന്ന് ഉറപ്പും വരുത്തി. എനിക്ക് ചിരിവന്നു, ഞാനുമൊരു ഉൾകിടിലത്തോടെ അവന്റെ പിറകിൽ വണ്ടിയിൽ കയറി. ഞാനും അമീറും വീട്ടിലെത്തിയശേഷം അവൻ ബൈക്ക് താഴെ വെയിറ്റ് ചെയ്യാമെന്നു പറഞ്ഞു, ഞാനിപ്പോൾ വരാമെന്നു പറഞ്ഞു സ്റ്റെപ് കയറി വീട് തുറന്നു. അനുമോളുടെ ഇന്നേഴ്സ് എടുക്കാനാണ് വന്നത്, രാവിലെ മുതൽ പ്രാക്ടീസ് കാരണം അതൊക്കെ വിയർത്തു കാണുമെന്നു എനിക്കരമൈയിരുന്നു, ഇനിയിപ്പോൾ പരിപാടി കഴിഞ്ഞു വീടെത്തിയല്ലേ മാറ്റാൻ ഒക്കൂ. അതിനാലാണ് അതെടുത്തു മാറ്റാൻ പറയാമെന്നു വെച്ചത്.

വീട് തുറന്നു അലമാരയിൽ നിന്നും അനുമോളുടെ ഡ്രെസ് എടുക്കാൻ നേരം അമീർ എന്റെ പിറകിൽ ചേർന്ന് നിന്നതും. ഞാനൊരു നിമിഷം പേടിച്ചു.

“പെണ്ണെ!”

“അമീ….” അമീറിന്റെ കൈകൾ രണ്ടും

💬 Comments

View all comments