Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]
അടിഭാഗമൊന്നു തുടച്ചു. അവളുടെമുന്നിലേക്ക് നീട്ടി. “ഹും?” അവളൊന്നു ചുണ്ടു രണ്ടു വശത്തേക്കും ചലിപ്പിച്ചുകൊണ്ട് എന്നെ മൈൻഡ് ആക്കിയില്ല.
“എന്താടീ കാന്താരി”
“ഒന്നൂല്ല, രാത്രി അമ്മേടെ ഫോണിലേക്ക് അമീർ ചേട്ടൻ മെസ്സേജ് ചെയ്യാറുണ്ടല്ലേ?”
“ഹേ ഇന്നലെയാ ആദ്യം, ബസ് മിസ് ആയപ്പോ അവനെന്നെ ഡ്രോപ്പ് ചെയ്തു. അതാ”
“ഹും ശെരി, ദേ രാത്രിയൊക്കെ ആമ്പിള്ളേരുടെ കൂടെ മെസ്സേജ് ചെയ്താലുണ്ടല്ലോ, അമ്മയാണെന്നും നോക്കില്ല ഞാൻ കുത്തു വെച്ച് തരും?”
“ആഹാ, എടി കാന്താരി, നീയാരാണെന്ന നിന്റെ വിചാരം.”
“എന്നെ മാത്രം പറയാറുണ്ടല്ലോ, ആമ്പിള്ളേരോട് കൂട്ട്ട് വേണ്ടന്നൊക്കെ, ഇപ്പൊ അമ്മയ്ക്ക് മാത്രം എന്താ?”
“എന്റെ പൊന്നു മാഡം, എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. നീ പോയി കുളിച്ചു വാ, വേഗം സമയം ആയി.”
ശേഷം ഞാനും കുളിച്ചു, ബ്രെക്ഫാസ്റ് ഇടിയപ്പം മൂന്നെണ്ണം കഴിച്ചതും വയർ നിറഞ്ഞു. വേഗം സാരിയും ഉടുത്തു ഹാൻഡ്ബാഗും തൂകി ബസ്റ്റോപ്പിലേക്ക് നടന്നു. എന്നും കാണാറുള്ള ആ മുഖം ഇന്നെന്തേ കണ്ടില്ല എന്ന് ഞാൻ മനസ്സിൽ ഓർക്കുമ്പോഴേക്കും വിമല ഓടി എന്റെയടുത്തെത്തി. “നീ നേരത്തെ എത്തിയോ?” “ഹേ ഇല്ല, ജസ്റ് ഇപ്പൊ.” “നിന്റെ ഷാജഹാൻ എവിടെ, പേടിച്ചോടിയോ ഇന്ന്.”
“നീ ഒന്ന് മിണ്ടാതിരി വിമല!”
“പോം …പോം …”
“ദേ വിനായകൻ എത്തി, പോവാം വാ …”
ബസിനെ മുന്നിലെ കിളി എന്റെ ദേഹത്ത് അമരാൻ നോക്കുന്നത് പതിവാണ്. ഞാൻ നൈസ് ആയിട്ട് മാറുകയും ചെയ്യും, അനുമോൾ പറഞ്ഞത് ഞാനോർത്തുപോയി. നമ്മളെ നമ്മൾ സൂക്ഷിക്കണം എന്ന്! ഇടക്ക് അവനെന്നെ ഉരുമ്മാൻ വന്നപ്പോൾ ഞാനൊന്നു കലിപ്പിച്ചു നോക്കിയിരുന്നു. എന്നിട്ടും ഒരു നാണവുമില്ലന്നെ! തിക്കിലും തിരക്കിലും പെട്ട് ഒരുവിധമാണ് എന്നും ഹോസ്പിറ്റലിൽ എത്തുന്നത്. വന്നാലുടൻ ജോലി തിരക്ക് തുടങ്ങുകയായി. അന്നും വറുത്തരച്ച ചിക്കനും ചോറും കൂട്ടി കഴിക്കുമ്പോ അമീറിനെ കുറിച്ചോർത്തു. ഹോസ്പിറ്റലിൽ ജോലിയൊന്നു ഒതുങ്ങിയപ്പോൾ വാട്സാപ്പിൽ ഞാനവന്റെ ഡിപി നോക്കി. അവന്റെ മീശയും താടിയും, നല്ല ഉയരവും, മൊഞ്ചൻ തന്നെയാണ്.
മെസ്സേജ് അയക്കണോ എന്ന് ഞാനോർത്തു!!!! ഉഹും. വേണ്ട!!!
വൈകീട്ട് ബസിൽ തന്നെ തന്നെയായിരുന്നു തിരിച്ചു വന്നത്. വിമല ഉച്ചക്കിറങ്ങിയതുകൊണ്ട് തനിച്ചായിരുന്നു. വീട്ടു മുറ്റത്തേക്ക് നോക്കിയതും അമീറിന്റെ ബൈക്ക് മാഞ്ചുവട്ടിൽ കാണാനില്ല. വീടും പൂട്ടിയിരുന്നു.
ഞാൻ സ്റ്റെപ് കയറി മുറിയിലെത്തിയശേഷം അവന്റെ വാട്സാപ്പ് നോക്കി. ഓൺലൈൻ ഉണ്ട് കക്ഷി. ചോദിക്കണോ എവെടെയാണെന്ന്? വേണ്ട!
കുളിയും കഴിഞ്ഞു, രാത്രിയിലേക്കുള്ള ഫുഡും, പിന്നെ അനന്തിക വന്നാൽ കഴിയ്ക്കാനുള്ളതും ഉണ്ടാക്കി വെച്ചു.
💬 Comments
View all comments