0%

Chapter Title : പട്ടുപാവാടക്കാരി 3 [SAMI]

Author : SAMI Read All Parts 644

അമ്മാവന്റെ വീട്ടിലും പോയി ഒരു ദിവസം ഞങ്ങളെ കണ്ടതും  മാളു വളരെ സന്തോഷത്തിലായിരുന്നു... ഞങ്ങൾ തമ്മിൽ അങ്ങിനെ ഒന്ന് ഉണ്ടായിരുന്നത് പോലെയേ അവൾ ഭാവിച്ചില്ല....

മാളുവിനെ തനിച്ചൊന്നു കിട്ടിയപ്പോൾ ഞാൻ അവളെ  പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു...

നീ നന്നായി അഭിനയിക്കുന്നുണ്ടല്ലോടി...

ചേട്ടന് അഭനയിക്കാൻ തീരെ അറിയില്ല... ചേച്ചിയുടെ മുൻപിൽ വച്ച് എന്ത് നോട്ടാ നോക്കണേ....

അപ്പോളാണ് ഞാൻ ഓർത്തത്.... പണ്ടത്തെ പോലെ പെണ്പിള്ളേരെ വായിൽ നോക്കിയാൽ കൂടെ ഉള്ളവൾക് അത് പെട്ടെന്നു മനസിലാകും

ഞാൻ ഒന്ന് ചിരിച്ചു...

നിനക്ക് സംഗീതയെ  ഇഷ്ടമായോ ??

ഹാ ചേച്ചി  അടിപൊളിയാ... ചേട്ടന് നന്നായി ചേരും...

ആണോ... ഞാൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു

ഞാൻ ഈ മാസം 18 നു തിരിച്ചു പോകും...

അപ്പോൾ ചേച്ചിയെ കൊണ്ട് പോകില്ലേ...

ഇല്ല ഇപ്പോൾ എന്തായാലും കൊണ്ട് പോകില്ല...

അവിടെ എത്തിയിട്ട് വേണം കാര്യങ്ങൾ ഒകെ ഒന്ന് സെറ്റ് ആക്കാൻ... അതും കേട്ട് കൊണ്ടാണ് സംഗീത അവിടേക്ക് കയറി വന്നത്..

എന്താ ചേട്ടാ...  സംഗീത ചോദിച്ചു...

ഹേയ് ഒന്നുമില്ലടോ...

സംഗീത അപ്പോൾ മാളുവിന്‌ നേരെ മുഖം  തിരിച്ചു..

ചേട്ടൻ ചേച്ചിയെ എവിടെ നിർത്തി ഗൾഫിനു പോകുന്ന കാര്യം പറഞ്ഞതാ...

ഇതു വരെ അങ്ങിനെ ഒരു കാര്യം അവൾ ചിന്തിച്ചിട്ടില്ലായിരുന്നു...

അത് ഓർത്തു അവളുടെ മുഖം കറുത്തു...

അത് കണ്ട് മാളുവിന്‌ അത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി...

അതിനു പോയി വൺ  വീക്ക് കഴിയുമ്പോൾ ഞാൻ ഇവളെ കൊണ്ട് പോകില്ലേ അവിടേക്കു...

റൂം ഒക്കെ ഒന്ന് റെഡി ആക്കേണ്ട താമസം മാത്രമേ ഉള്ളു.... ഞാൻ പെട്ടെന്നു പറഞ്ഞു തീർത്തു...

ആണോ,, അപ്പൊ ചേച്ചിക്ക് ഖത്തർ ഒക്കെ കാണാമല്ലോ... അതിനു സപ്പോർട്ട് ചെയ്യുന്ന പോലെ മാളുവും കൂടി...

അത് കേട്ടപ്പോൾ സംഗീതയുടെ മുഖം ഒന്ന് തെളിഞ്ഞു....

പിന്നെ പല കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ ആ വിഷയം മാറ്റി..

ആ രാത്രി അവിടെ നിന്നിട്ട് പോകാമെന്നു ആന്റി കുറെ പറഞ്ഞെങ്കിലും ഞാൻ കൂട്ടാക്കിയില്ല

മാളുവിനോട് യാത്ര പറഞ്ഞുകൊണ്ട് രാത്രി അവിടെ നിന്നും ഇറങ്ങി..

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു

💬 Comments

View all comments