Chapter Title : പട്ടുപാവാടക്കാരി 8 [SAMI]
കൊണ്ട് എന്റെ തുടയിൽ ശക്തിയായി അടിച്ചുകൊണ്ട് പറഞ്ഞു...
എന്തിനാടീ ഇത്രയ്ക്ക് ദേഷ്യപെടുന്നേ ?
പിന്നെ ഒരു കാര്യവും ഇല്ലാതെ എന്നെ തെറി വിളിച്ചില്ലേ...
അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞത് ഞാൻ കണ്ടു...
ക്ഷെമിക്കെടാ മുത്തേ.... അതൊരു മിസ് അണ്ടർസ്റ്റാൻഡിങ് ആയിരുന്നില്ലേ
പിന്നേ കുന്തം...
എടാ രാവിലെ ആ മെസ്സേജ് കിട്ടിയപ്പോ മുതൽ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു... എന്നിട്ട് ചുമ്മാ കാണുവാൻ വേണ്ടിയാണ് വരൻ പറഞ്ഞത് നു അറിയുമ്പോ ദേഷ്യം വരില്ലേ...
ഞാൻ പറഞ്ഞോ ടെൻഷൻ അടിക്കാൻ... നെറ്റ് തീർന്നിട്ട് ചേച്ചിയുടെ ഹോട്ട്സ്പോട്ട് വച്ചിട്ടാ ഞാൻ ആ മെസ്സേജ് അയച്ചത്... പിന്നെ ചുമ്മാ കാണാൻ വേണ്ടി മാത്രമല്ല വരാൻ പറഞ്ഞത്
പിന്നെ ?
കുന്തം... എനിക്ക് ഇനി അത് പറയാൻ മനസില്ല...
നിന്റെ ചേച്ചിക്ക് ഇല്ലാല്ലോടി ഇത്രയ്ക്ക് ദേഷ്യം... ഞാൻ പയ്യെ പിറുപിറുത്തു കഴിഞ്ഞത് കഴിഞ്ഞു നീ ആ ഐസ്ക്രീം എടുത്തു കഴിക്ക്....
അവൾ ടിൻ ഓപ്പൺ ആക്കി എന്റെ നേരെ നോക്കി ചോദിച്ചു:
സ്പൂൺ ഇല്ലേ ?
അത് കേട്ട് ഞാൻ ചെറുതായൊന്ന് ചിരിച്ചു...
അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വന്നു
അല്ലേലും പെൺപിള്ളേരെ മയക്കാൻ ഐസ്ക്രീം കഴിഞ്ഞിട്ടേ വേറെ സാധനം ഉള്ളു...
ഡാഷിൽ നിന്ന് സ്പൂൺ എടുത്ത് കൊടുത്തു... എനിക്ക് ഒരു തരി വേണോ നു പോലും ചോദിക്കാതെ അവൾ അത് കഴിച്ചുകൊണ്ടിരുന്നു...
നീ ഉച്ചക്ക് ഒന്നും കഴിച്ചില്ലേ ?
ഇല്ലാ.. ഇപ്പോ ഇത് കഴിച്ചില്ലേ....
ദേഷ്യമൊക്കെ മാറിയോ ?
മാറീട്ടൊന്നുമില്ല...
മാറാൻ എന്താ ചെയ്യണ്ടേ ?
ഒന്നും ചെയ്യണ്ട...
എടാ...
💬 Comments
View all comments