0%

Chapter Title : പട്ടുപാവാടക്കാരി 8 [SAMI]

Author : SAMI Read All Parts 7.8K

വരുന്നത് കണ്ട് അവൾ ഒന്ന് പരുങ്ങി....  ഒന്ന് രണ്ട് പിള്ളേർ കൂടെ അവിടെ നിന്നിരുന്നെങ്കിലും അത് ഞാൻ മൈൻഡ് ചെയ്യാതെ അവളുടെ മുൻപിൽ നിന്ന് കുറച്ച് ഗൗരവത്തിൽ പറഞ്ഞു :

വന്ന് വണ്ടിയിൽ കയറെടി...

അത് കേൾക്കാത്തത് പോലെ അവൾ  അവിടെ തന്നെ നിന്നു...

അവളോട് കുറച്ചൂടെ ചേർന്ന് നിന്ന് അവൾ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു...

ഡീ എല്ലാവരും ശ്രെദ്ധിക്കുന്നു... ഇപ്പൊ നീ വന്ന് വണ്ടിയിൽ കയറ്... എന്നിട്ട്  ദേഷ്യമൊക്കെ അവിടെ ഇരുന്ന് തീർത്തോ....

അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി എന്നാല്ലാതെ അവൾ ഒരടി പോലും അവിടെന്നു അനങ്ങിയില്ല...

ഞാൻ പറയാനുള്ളത് പറഞ്ഞു അപ്പോളത്തെ ദേഷ്യത്തിന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ... നിനക്ക് ഇനി ഇഷ്ടമുണ്ടനെകിൽ വന്നാൽ മതി.... ഇപ്പൊ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല...  അതും പറഞ്ഞ് ഞാൻ കാറിലേക്ക് നടന്നു..

കാറിനടുത്ത് എത്തി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവളും പുറകിലൂടെ വരുന്നുണ്ട്....

ഞാൻ കാറിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നപ്പോളേക്കും അവൾ വന്ന് ഡോർ തുറന്നു.... മടിച്ച് മടിച്ച് അവൾ കയറി ഇരുന്നു...

അപ്പോ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അവിടെന്ന് പോയി... എവിടേക്ക് പോണമെന്ന് ഒരു പിടിയുമില്ല... അവളെങ്കിൽ മുഖം വീർപ്പിച്ച് മിണ്ടാതെ ഇരിക്കുകയാണ്...

കുറച്ച് തിരക്കൊഴിഞ്ഞ ഒരു സ്ഥലമെത്തിയപ്പോൾ ഞാൻ കാർ നിർത്തി

പുറകിലേക്ക് കൈ എത്തിച്ച ഐസ്ക്രീം എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു : ഇത് കഴിക്ക്  ഒന്ന് തണുക്കട്ടെ...

പോടാ പട്ടി... അവൾ ഐസ്ക്രീം ടിൻ 

💬 Comments

View all comments