0%

Chapter Title : പട്ടുപാവാടക്കാരി 8 [SAMI]

Author : SAMI Read All Parts 7.7K

പറഞ്ഞു

സോറി... ഞാൻ എന്തൊക്കെയോ ആലോചിച്ച് പേടിച്ചു പോയി അതാ പെട്ടെന്ന് അങ്ങിനെ പറഞ്ഞ് പോയത്...

ഹും... അവൾ ഒന്ന് മൂളി...

ക്ലാസ്സിൽ കേറിയില്ലേ ?

ഇല്ലാ... ഒറ്റ വക്കിലുള്ള മറുപടി അവൾ എത്രത്തോളം ദേഷ്യത്തിലാണെന്ന് മനസിലായി

കേറുന്നില്ലെങ്കിൽ ഉച്ചക്ക് ഞാൻ വരാം പുറത്തേക്ക് ഇറങ്ങി വാ....

വേണ്ട...

12.30 ന് ഞാൻ പുറത്തു ഉണ്ടാകും.... വന്നില്ലെങ്കിൽ ഞാൻ അകത്തേക്ക് വരും

അതും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു

എന്തൊരു ദേഷ്യമാ പെണ്ണിന്.... ചെ ഞാൻ കുറച്ച് ഓവറായി പോയി...

12 ആയതും ഞാൻ വീട്ടിൽനിന്ന് ഇറങ്ങി,.. പോകുന്ന വഴി അര ലിറ്ററിന്റെ ഒരു ടിൻ ഐസ്ക്രീം വാങ്ങി വച്ചു...

രാവിലെ വണ്ടി ഇട്ടിരുന്ന സ്ഥലത്തു തന്നെ പാർക്ക് ചെയ്തു..

ലഞ്ച് ടൈം ആയതും കുറെ പിള്ളേർ പുറത്തേക്ക് ഇറങ്ങി വരുന്നുണ്ട് അതിൽ ശരണ്യ ഉണ്ടോ എന്ന് ഞാൻ മിററിലൂടെ നോക്കികൊണ്ടിരുന്നു...

കുറച്ച് കഴിഞ്ഞപ്പോൾ അവളും ഇറങ്ങി വന്നു.... എന്റെ കാർ  അവിടെ കിടക്കുന്നത് അവൾ കണ്ടെങ്കിലും അവൾ ഇവിടേക്ക് ശ്രദ്ധിക്കാതെ  അവിടെ തന്നെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു....

ഡീ വന്ന് കാറിൽ കേറ്

ഞാൻ ഒന്നും വരുന്നില്ല... ദേഷ്യത്തോടെ അവൾ പറഞ്ഞു

പിന്നെ നീ എന്തിനാ ഇപ്പോ ഇറങ്ങി വന്നത് ?

ഞാൻ എന്റെ വീട്ടിൽ പോകാൻ വേണ്ടി...

വീട്ടിൽ ഞാൻ കൊണ്ടുപോയാക്കാം....

വേണ്ടാ... എനിക്കറിയാം പോകാൻ....

പെണ്ണ് ഒരുവിധത്തിലും അടുക്കുന്നില്ലാലോ...

ഫോൺ കട്ട് ചെയ്ത് ഞാൻ കാറിൽ നിന്നും ഇറങ്ങി..... അവളുടെ അടുത്തേക്ക് നടന്നു... ഞാൻ

💬 Comments

View all comments