Chapter Title : പട്ടുപാവാടക്കാരി 9 [SAMI]
താ
അമ്മയും ചേച്ചിയും ഉണ്ട് അവിടെ അവർ എന്തെങ്കിലും വിചാരിക്കും പോ റൂമീന്ന് .... അവൾ ശബ്ദം താഴ്ത്തി പറഞ്ഞു
എന്നാൽ കോളജിലേക്ക് എന്റെ കൂടെ വരണം
പിന്നെ ഞാൻ ബസ് നു പൊക്കോളാം
എന്നാൽ ഞാൻ പോണില്ല റൂമിൽ നിന്ന്
വരാം... ഒന്ന് പോ
അതോടെ ഞാൻ തിരിച്ചു ഹാളിലേക്ക് വന്നു
അപ്പോളേക്കും സംഗീത ചായയും ആയി വന്നു.... ചായ കുടിച്ചു കൊണ്ടിരിക്കെ ശരണ്യ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി...
ഞാൻ കൊണ്ടുപോയി ആക്കി തരാം....
ഞാൻ ബസ് നു പൊക്കോളാം
അതെന്താ നീ കാറിൽ കേറില്ലേ
ഹേയ് അവൾക്ക് മിനിമം ഒരു ലോറി എങ്കിലും ആയിരിക്കണം... സംഗീത അവളെ കളിയാക്കി പറഞ്ഞു
സംഗീതയെ തിരിച്ചു കൊഞ്ഞനം കുത്തി കൊണ്ട് അവൾ എനിക്ക് വേണ്ടി അവിടെ കാത്തുനിന്നു..
ബാക്കി ചായ ഞാൻ ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് ഞാൻ കാറിൽ കയറി... ശരണ്യയും അകത്തേക്ക് കയറി ...
കാര് എടുത്തു ചെയ്ത കുറച്ചു ദൂരം പോയതും ഞാൻ ഒന്ന് സ്ലോ ആക്കി കൊണ്ട് ശരണയോട് പറഞ്ഞു.... ഡാ സോറി.. അന്നത്തെ ദേഷ്യത്തിന് പെട്ടെന്ന് പറഞ്ഞു പോയതാ.... ഇനീം ഇങ്ങിനെ മുഖം വീർപ്പിച്ചു നടക്കല്ലേ...
പോടാ.... അതും പറഞ്ഞു അവൾ എന്റെ കൈയ്യിലും തുടയിലും കുറെ ഇടിച്ചു.... ഡ്രൈവിങ്ങിൽ ആയിരുന്നത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാനും പറ്റിയില്ല.... ഞാൻ കാർ സൈഡ് ചേർത്ത് നിർത്തി....
ദേഷ്യം തീർന്നോ... തീർന്നില്ലേൽ കുറച്ചും കൂടി ഇടിച്ചോ....
രണ്ട് ദിവസമായിട്ട് എവിടെ ആയിരുന്നു.. എനിക്കോ ചേച്ചിക്കൊ ഒരു മെസ്സേജ് പോലും അയച്ചില്ല....
💬 Comments
View all comments