Chapter Title : പട്ടുപാവാടക്കാരി 4 [SAMI]
കിട്ടുന്നതിന് സംഭാഷണം മലയാളത്തിൽ തന്നെ എഴുതുകയാണ് )
ഹായ്.... അവൾ പരിചയമില്ലാത്ത ആളോടെന്നപോലെ പറഞ്ഞു
ഹായ്....
വൈഫും വന്നിട്ടുണ്ടോ ?
ഇല്ല നെക്സ്റ്റ് വീക്ക് വരും....
അപ്പോളേക്കും ക്യാബിനിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറായ സലിം ഇക്ക കയറി വന്നു....
എന്താടാ മോനെ വിട്ടില്ലേ ഇവളെ... ആള് മലയാളത്തിൽ ചോദിച്ചു...
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു...
സലീമിക്ക വന്നതുകൊണ്ട് ആഞ്ചലിക്ക അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി...
അവൾ പോയതും ആള് എന്റെ അടുത്ത് വന്നു പറഞ്ഞു
മോനെ ഒഴിവാക്കിക്കോ ഇല്ലേല് പണിയാകും....
അവൾ ചുമ്മാ വിശേഷം ചോദിക്കാൻ വന്നതാണ് ഇക്ക... ഞങ്ങൾ എല്ലാം പറഞ്ഞു അവസാനിപ്പിച്ചതാ....
ഫിലിപ്പീൻസിനെ അത്രക്ക് അങ്ങ് വിശ്വസിക്കേണ്ട... കുറെ പേർക്ക് പണി കൊടുത്തിട്ടുള്ളതാ... എന്ന് പറഞ്ഞു സലീമിക്ക പുറത്തേക്ക് പോയി...
അതൊക്കെ ശെരിയാരിക്കും പക്ഷെ ആഞ്ചലിക്ക എന്നോട് അങ്ങിനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല... അത്രയ്ക്ക് നല്ല ഒരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്... ഒന്നുമില്ലേലും അവൾക്ക് ഈ ജോലി ഞാൻ കാരണം അല്ലെ കിട്ടിയത്... ആ നന്ദി എങ്കിലും എന്നോട് ഉണ്ടാകും....
ഒരു പണിയുമില്ലാതെ ഒറ്റക്ക് ഇരുന്നിരുന്ന ഞാൻ പഴയ സംഭവങ്ങൾ ഓർത്തെടുത്തു.....
ഏകദേശം 2 വര്ഷത്തോളമാകുന്നു.... ബ്രേക്ക് ഫാസ്റ്റ് വാങ്ങുന്നതിനു മാളിലേക്ക് കയറിയ ഞാൻ ട്രെയ്‌നി ടാഗ് കഴുത്തിലിട്ട് എന്തോ ഒരു സാധനത്തിന്റെ പ്രമോഷനു എന്റെ അടുത്തേക്ക് ഓടി വന്ന ആ സുന്ദരി ഫിലിപ്പീൻ പെൺകുട്ടിയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു സാധാരണ ഫിലിപ്പീൻ പെൺകുട്ടികളെ കണ്ടാൽ പെട്ടെന്ന് പ്രായം മനസിലാക്കാൻ കഴിയില്ലെങ്കിലും ഇവൾക്ക് ഒരു 24 വയസിനു മുകളിൽ ഇല്ലെന്നു തോന്നി ....
ഒട്ടും സമയമില്ലായിരുന്നെങ്കിലും എന്തോ ഒരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവൾ പറയുന്നത് കേട്ട് ഒരു നിമിഷം അവിടെ നിന്നു...
ട്രെയ്‌നി ആയത് കൊണ്ട് അവൾ ഖത്തറിൽ വന്നിട്ട് അധിക ദിവസം ആയികാണില്ല എന്ന് ഞാൻ ഉറപ്പിച്ചു... എന്നാൽ അതിന്റെ ഒരു പരിചയക്കുറവ് ഒന്നും കാണിക്കാതെ അവൾ വാ തോരാതെ ആ പ്രൊഡക്ടിനെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു... അതിനിടയിലേക്ക് ഞാൻ നീ ഖത്തറിൽ ആദ്യമായാണോ വന്നത് എന്ന് ചോദിച്ചു....
💬 Comments
View all comments