Chapter Title : പവിത്രം 1 [Cuck Hubby]
”
ആ വാക്കുകൾ കേട്ടതും റജി പതിയെ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു. ഇരുട്ടിന്റെ പുതപ്പ് ആ മുറിയെ മൂടിയിരുന്നെങ്കിലും, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ അവൻ വ്യക്തമായി കാണുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകളിൽ നിന്നും ഉതിർന്ന ഓരോ തുള്ളികളും തന്റെ നെഞ്ചിലേക്ക് പതിക്കുന്ന തീക്കുണ്ഡം പോലെയാണ് അവന് തോന്നിയത്. വർഷങ്ങളായി താൻ അവഗണിച്ചും, കാണാതെ പോയും നിന്നിരുന്ന ആ ഹൃദയത്തിന്റെ പൊള്ളലായിരുന്നു ആ കണ്ണീർ എന്ന് അവന് മനസ്സിലായി. ആ തുള്ളികൾ വീണടത്ത് അസഹനീയമായൊരു നീറ്റൽ അനുഭവപ്പെട്ടെങ്കിലും, ആ വേദന അവനൊരു പ്രായശ്ചിത്തമായി തോന്നി.
അവൻ പതിയെ അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു… മറുവാക്കുകൾക്ക് സ്ഥാനമില്ലാത്ത ആ നിമിഷത്തിൽ, താൻ വരുത്തിയ തെറ്റുകൾക്ക് ആ ചേർത്തുപിടിക്കലിലൂടെ മാപ്പ് ചോദിക്കാൻ മാത്രമേ അവന് സാധിക്കുമായിരുന്നുള്ളൂ.
തൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കരയുന്ന അവളുടെ ഓരോ ഗദ്ഗദങ്ങളും, വിതുമ്പലുകളും ശ്വാസോച്ഛ്വാസങ്ങളും, കനത്ത മഴയ്ക്ക് അവസാനമെന്നോണം മുഴങ്ങുന്ന ഇടിയും മിന്നലും പോലെ അവന്റെ നെഞ്ചകത്തെ വിറപ്പിച്ചു. ആ വിങ്ങലുകൾ അവന്റെ ഉള്ളിലെ എല്ലാ അഹന്തകളെയും തകർത്ത്, അവളനുഭവിച്ച തീവ്രമായ വേദനയെ അതേ തീവ്രതയോടെ അവനിലേക്ക് പകർന്നു നൽകി.
അടുത്ത ദിവസം ഉണർന്നപ്പോൾ രണ്ടുപേരും ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല…
പക്ഷെ, അന്ന്,, ദിവസങ്ങൾക്കും ആഴ്ചകൾക്കും ശേഷം അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നാല്‍, ആ പുഞ്ചിരിയിൽ പോലും ഒളിപ്പിക്കാനാവാത്ത ചെറിയൊരു അകലം അവർക്ക് പരസ്പരം അനുഭവപ്പെടുന്നുണ്ടായിരുന്നു.
റജി പതിയെ, വളരെ സാധാരണമായി അവളോട് സംസാരിക്കാൻ തുടങ്ങി. ഓഫീസിലെ കാര്യങ്ങളും വീട്ടിലെ വിശേഷങ്ങളും ചോദിക്കുമ്പോൾ ആദ്യം അല്പം അസ്വാഭാവികത
💬 Comments
View all comments