Chapter Title : പവിത്രം 2 [Cuck Hubby]
നാരായണേട്ടന്റെ കട കൺമുന്നിലൂടെ മിന്നിപ്പോയപ്പോഴാണ് പവിക്ക് അടുത്തത് തന്റെ സ്റ്റോപ്പ് ആണെന്നുള്ള ബോധം വന്നതും ലെനയുടെ ജീവിത ഓർമ്മകളിൽ നിന്നും അവൾ പൂർണ്ണമായും തിരിച്ചുവന്നതും. പെട്ടെന്ന് സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ അവൾ ബസ് നിർത്തുമ്പോഴേക്കും വാതിലിനരികിലേക്ക് ഓടി.
തിരക്കിനിടയിൽ ബസ്സിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ പവിയുടെ ഉള്ളിൽ ലെന അവളുടെ ജീവിതത്തിൽ മുന്നോട്ടുവെച്ച വലിയ ചുവടുകളും, ഒപ്പം താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ ഏകാന്തതയുടെ നീറ്റലും അലയടിക്കുന്നുണ്ടായിരുന്നു.
പവി ബസ് സ്റ്റോപ്പിൽ നിന്നും വീട് ലക്ഷ്യം വെച്ച് നടക്കുമ്പോഴേക്കും പടിഞ്ഞാറ് ചുമന്നിരുന്നു. പതിവുപോലെ അവൾ ആദ്യം അയൽവക്കത്തുള്ള ഹമീദിക്കയുടെ വീട്ടിൽ പോയി തൻ്റെ മകനെ കൂട്ടി, പിന്നെ സ്വന്തം വീട്ടിലേക്ക് നടന്നു.. അതായിരുന്നു പതിവ്…!
കാലത്ത് എല്ലാവരും ഒന്നിച്ച് ഇറങ്ങുമെങ്കിലും, വൈകീട്ട് അഞ്ചുമണിയോടെ തന്നെ മകൻ ആദി (ആദിത്യൻ) സ്കൂളിൽ നിന്നും തിരിച്ചെത്തും. പവി തിരിച്ചെത്താൻ എങ്ങനെ പോയാലും ആറുമണി കഴിയും; മഹിയാണെങ്കിൽ ഒമ്പതുമണി കഴിഞ്ഞിട്ട് നോക്കിയാൽ മതി. ഈ ഒരു ഗ്യാപ്പിൽ മകൻ സുരക്ഷിതമായിരിക്കുന്നത് അയൽവക്കത്തുള്ള ഹമീദുക്കയുടെ വീട്ടിലാണ്.
ഹമീദ്ക്കയും സീനത്താത്തയും വാർദ്ധക്യത്തിന്റെ അവശതകളിലേക്ക് കടന്നിട്ടുണ്ട്. അവർക്ക് മക്കളില്ലാത്തതുകൊണ്ട് തന്നെ, ജോലിക്ക് പോകുന്ന അയൽവക്കത്തെ ഇതുപോലുള്ള മൂന്നാല് ദമ്പതികളുടെ കുട്ടികൾ അവരുടെ വീട്ടിൽ ഒത്തുകൂടുന്നത് ആ വീടിന് വലിയൊരു ആശ്വാസമാണ്. അതൊരു ഡേ കെയർ സെന്ററൊന്നുമല്ല, വെറും ഒരു പരസ്പര ധാരണ മാത്രം. പത്തുപൈസ പോലും അവർ ഫീസായി ചോദിക്കാറുമില്ല. എന്നാലും, മാതാപിതാക്കൾ സന്തോഷത്തോടെ എന്ത് കൊടുത്താലും അവർ സ്നേഹത്തോടെ സ്വീകരിക്കും. സത്യം പറഞ്ഞാൽ, ആ ചെറിയ തുകയാണ് ഈ വയസ്സുകാലത്ത് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
മകനെയും കൂട്ടി പവി വീടിന്റെ പടിവാതിലിലേക്ക് നടന്നു കയറുമ്പോൾ, അവർക്കിടയിൽ കൊച്ചു കൊച്ചു വർത്തമാനങ്ങൾ നിറഞ്ഞുനിന്നിരുന്നു.
"അമ്മേ, ഇന്ന് ഹമീദ്ക്ക എനിക്ക് ഒരു അടിപൊളി കഥ പറഞ്ഞുതന്നു!" ആദി ഉത്സാഹത്തോടെ പറഞ്ഞു.
"എന്ത് കഥയാ മോനേ?" പവി അവനെ നോക്കി ചിരിച്ചു.
"അമ്മേ, മുമ്പൊരിക്കൽ ഒരു കിളിയുണ്ടായിരുന്നു. ആകാശത്ത് പാറിപ്പറന്നു നടക്കുന്ന ഒരു കിളി. പക്ഷേ, ഒരിക്കൽ ഒരു കുട്ടി അതിനെ പിടിച്ച് കൂട്ടിലടച്ചു. ആ കിളിയുണ്ടല്ലോ അമ്മേ, അത്
💬 Comments
View all comments