Chapter Title : പവിത്രം 2 [Cuck Hubby]
അവനിലെ കുസൃതി കുറച്ചുകൂടി കൂടി..
"മേഡം ചുമ്മാ പേടിക്കേണ്ട. നമ്മൾ കുറെ കാലമായി പരസ്പരം കാണുന്നവരല്ലേ? എന്നും ബസ്സിൽ വെച്ച് കാണുന്നു... ഇപ്പൊ ബസ്സിന് പുറത്ത് വെച്ച് കാണുന്നു അത്രയേ ഉള്ളൂ. ഇതൊരു വലിയ കാര്യമൊന്നുമല്ല.”
അവൻ പറഞ്ഞ വാക്കുകൾ പവിയിൽ ചെറിയ ഒരു ആശ്വാസം പകർന്നു. താൻ അനാവശ്യമായി പേടിക്കുകയാണെന്ന് അവൾക്ക് സ്വയം തന്നെ തോന്നി. അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി. ഇപ്പോള്‍ ആ നോട്ടത്തിൽ ഭയത്തേക്കാൾ ഉപരി ഇത്രയും നാളത്തെ മൗനത്തിനു ശേഷമുള്ള ഒരുതരം അടുപ്പവും അവൾക്ക് അനുഭവപ്പെട്ടു തുടങ്ങി…
പിന്നീടുള്ള കുറച്ചുനേരം അവർ പരസ്പരം കാര്യങ്ങൾ പങ്കുവെക്കുന്ന തിരക്കിലായിരുന്നു. വീട്ടിൽ ആരൊക്കെയുണ്ട്, സ്വന്തം നാട് എവിടെയാണ്, ജോലിയിലെ വിശേഷങ്ങൾ എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും അവർ സംസാരിച്ചു. ആ സംസാരത്തിനിടയിൽ, ആദ്യം താൻ അനുഭവിച്ചിരുന്ന ആ പരിഭ്രമവും സഭാകമ്പവുമെല്ലാം പതിയെ പടിയിറങ്ങിപ്പോകുന്നത് പവി അത്ഭുതത്തോടെ തിരിച്ചറിഞ്ഞു..
വളരെ സരസമായിരുന്നു അവൻ്റെ സംസാരം... അതുകൊണ്ട് തന്നെ സംസാരം നീണ്ടുപോകുന്നതും സമയം കഴിഞ്ഞുപോകുന്നതും ഒന്നും പവി അറിയുന്നുണ്ടായിരുന്നില്ല. എന്നും ഓഫീസിലെ കർക്കശമായ ചട്ടക്കൂടുകൾക്കും മഹിയുടെ അവഹേളനങ്ങൾക്കും ഇടയിൽ അടിച്ചമർത്തപ്പെട്ട അവൾക്ക് ഇപ്പോൾ എന്തോ ഒരു സ്വാതന്ത്ര്യം കിട്ടിയതുപോലെ,,
താൻ പറയുന്നതൊക്കെ താല്പര്യത്തോടെ കേൾക്കാനും തൻ്റെ വാക്കുകൾ അംഗീകരിക്കാനും പറ്റിയ ഒരു പുതിയ സുഹൃത്തിനെ കിട്ടിയതുപോലെയുള്ള ഒരനുഭവമായിരുന്നു അവൾക്ക്.
*********
ബസ്സിലായിരുന്നു പവി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസത്തെ അസ്വസ്ഥതകളെയെല്ലാം പിന്നിലാക്കി അവളുടെ മനസ്സ് ഇപ്പോള്‍ വലിയൊരു ശാന്തതയും സന്തോഷവും കൈവരിച്ചിരുന്നു…
അവളുടെ ഉള്ളിൽ വീണ്ടും കാവിലോത്സവത്തിന് കൊടിയേറിയ പ്രതീതിയായിരുന്നു… ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും ആരവം
💬 Comments
View all comments