0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.1K

കഴിച്ചോ എന്ന് പോലും ചോദിക്കാതെ മഹി കഴിക്കുന്നത് കണ്ടപ്പോൾ, എന്നും ഒന്നിച്ച് കഴിച്ചിരുന്ന ആ ശീലം തന്റെ മാത്രം ആഗ്രഹത്തിന്റെ പുറത്ത് നിലനിന്നുപോയതായിരുന്നുവെന്ന് അവൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു.

മൊബൈലിൽ മുഴുകി ഭക്ഷണം കഴിക്കുന്നതിനിടയിൽ, ആദ്യത്തെ ഉരുള വായിലേക്ക് വെച്ചതും മഹി മുഖം ചുളിച്ചു. തൊട്ടടുത്ത നിമിഷം, അടക്കിവെച്ച ദേഷ്യം മുഴുവൻ തീർത്തുകൊണ്ട് അവൻ ചോറ്റുപാത്രം തറയിലേക്ക് തട്ടിത്തെറിപ്പിച്ചു. ചിതറിത്തെറിച്ച പാത്രത്തിന്റെ ആ ശബ്ദവും, "എന്തൊരു ഉപ്പാ ഇതിന്!" എന്ന അവന്റെ അലർച്ചയും വീടിന്റെ നിശബ്ദതയെ കീറിമുറിച്ചു. ആ ശബ്ദത്തിരമാലയിൽ, അതുവരെ പിടിച്ചുനിർത്തിയ പവിയുടെ ആത്മബലവും പ്രതിഷേധവുമെല്ലാം തകർന്നടിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി,,, അണപൊട്ടിയൊഴുകുന്ന കണ്ണുനീർ കവിളുകളിലൂടെ ധാരധാരയായി അടർന്നു വീണുകൊണ്ടിരുന്നു.

അവളുടെ കരച്ചിൽ കണ്ടപ്പോൾ താൻ ഇത്രയും കഠിനമായി പെരുമാറേണ്ടിയിരുന്നില്ല എന്ന്  ഒരു നിമിഷം മഹിക്കും തോന്നിയെങ്കിലും, മാപ്പ് പറയാനോ അവളെ ആശ്വസിപ്പിക്കാനോ അവൻ മുതിർന്നില്ല. പകരം, ധിക്കാരഭാവത്തോടെ തന്നെ എഴുന്നേറ്റ് കൈകഴുകി നേരെ ബെഡ്‌റൂമിലേക്ക് നടന്നുപോയി.

ചിതറിത്തെറിച്ച പാത്രത്തിന്റെ കഷ്ണങ്ങൾ പെറുക്കി മാറ്റുമ്പോഴും, തറയിൽ വീണുകിടന്ന ഭക്ഷണാവശിഷ്ടങ്ങൾ കോരിയെടുക്കുമ്പോഴും പവിയുടെ മനസ്സ് പൂർണ്ണമായും മരവിച്ചുപോയിരുന്നു.

താൻ എന്തിനാണ് ഇതെല്ലാം സഹിക്കുന്നത്? എന്താണ് തന്നിലുള്ള ഇത്ര വലിയ കുറവ്? ഇത്രമാത്രം വെറുക്കപ്പെടാൻ മാത്രം താൻ ചെയ്ത തെറ്റെന്താണ്? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ ഉള്ളിൽ തിരമാലകളായി അലയടിച്ചുകൊണ്ടിരുന്നു.

​എല്ലാം വൃത്തിയാക്കി എഴുന്നേറ്റപ്പോൾ അവൾക്ക് തളർച്ച തോന്നി. യന്ത്രം പോലെ അവൾ വീണ്ടും ആ കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു.

നേരത്തെ ആവേശത്തോടെ അണിഞ്ഞൊരുങ്ങിയ അതേ രൂപം ഇപ്പോൾ അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. കണ്ണുനീർ കൊണ്ട് കണ്ണിനുചുറ്റും വരച്ച

💬 Comments

View all comments