0%

Chapter Title : പവിഴങ്ങൾ പൊഴിയുന്ന മനസുകൾ 2 [സ്പൾബർ]

Author : Spulber Read All Parts 5.7K

പിടിയും കിട്ടിയില്ല.. പതിയെ അവൾ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു..

✍️✍️✍️

ശാരദയുടെ വീടിന്റെ കുറച്ച് മാറിയാണ് അവളുടെ ചേച്ചിയുടെ മകൾ താമസിക്കുന്നത്..
ഹേമയെക്കാൾ രണ്ട് വയസിന് മൂപ്പുള്ള ശോഭ…
ശാരദയുടെ ചേച്ചി സുലോചനയുടെ ഒറ്റ മോളാണ് ശോഭ..
വിവാഹം കഴിഞ്ഞ് ഇവിടെത്തന്നെയായിരുന്നു അവളും ഭർത്താവും താമസം..
മൂന്ന് മക്കളുള്ള ശോഭയുടെ ഭർത്താവ് മരിച്ചു..
മൂന്ന് പെൺമക്കളിൽ രണ്ടാളെ വിവാഹം കഴിച്ചയച്ചു..
ഒരാൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്..
ഭർത്താവ് ഉണ്ടാക്കിയിട്ട മിനറൽ വാട്ടർ കമ്പനി നോക്കി നടത്തുകയാണ് ശോഭ.. കേരളത്തിലെ മിക്ക ജില്ലകളിലും അവളുടെ മിനറൽ വാട്ടർ സപ്ലൈ ഉണ്ട്…
ശാരദക്ക് എന്ത് സഹായത്തിനും ശോഭയുണ്ടാവും..
ഹേമയും, ശോഭയും എടീ പോടീ ബന്ധമാണ്..

ഹേമ രാവിലെത്തന്നെ ശോഭയെ കാണാൻ പോയി..

“ഇപ്പഴെങ്കിലും ഇങ്ങോട്ടൊന്ന് എഴുന്നള്ളാൻ തോന്നിയല്ലോ തമ്പുരാട്ടിക്ക്…
കുറച്ച് നേരം കൂടി കാത്ത് കമ്പനീലേക്ക് ഇറങ്ങാൻ തുടങ്ങിയതാ ഞാൻ…”

ഹേമ കയറി വരുന്നത് കണ്ട് സന്തോഷത്തോടെ ശോഭ അവളുടെ കയ്യിൽ പിടിച്ചു..

“ ഇന്ന് നിന്നെ ഞാൻ കമ്പനീലേക്ക് വിട്ടത് തന്നെ…ഞാനിനി വൈകീട്ടേ പോകുന്നുള്ളൂ…
നീ ചെല്ലാത്തോണ്ട് ഇന്ന് മലയാളികളൊന്നും വെള്ളം കിട്ടാതെ മരിക്കൂല…”

ഹേമ ചിരിയോടെ പറഞ്ഞ് ശോഭയെ കെട്ടിപ്പിടിച്ചു..

“ വാ… അകത്തേക്ക് കയറ്…. ഇന്ന് പോയില്ലെങ്കിലും സാരമില്ല…
നിന്നെയൊന്ന് കാണാൻ പറ്റിയല്ലോ…”

ശോഭ, ഹേമയെ അകത്തേക്ക് കയറ്റി സെറ്റിയിലേക്കിരുത്തി..

“ പറ… നിന്റെ വിശേഷങ്ങളൊക്കെ പറ…
ഞാനേതായാലും ഇന്ന് പോകുന്നില്ല…”

അവളുടെ അടുത്തിരുന്ന് കൊണ്ട് ശോഭ പറഞ്ഞു..

“എനിക്കെന്ത് വിശേഷം… എല്ലാം നിന്നോട് ഞാൻ ഫോണിലൂടെ പറയാറില്ലേ… അതൊക്കെത്തന്നെ…
പിന്നെ വിശേഷം നിനക്കല്ലേ…
കേരളത്തിലെ

💬 Comments

View all comments