Chapter Title : പഴയ കഥകള് [Master]
വലിപ്പമുള്ള വീട്. ഞാന് വീട്ടുമുറ്റത്ത് ചെന്നു മുരടനക്കി. ഉള്ളില് ആരോ ഉണ്ടെന്ന് എനിക്ക് മനസിലായി. രണ്ടോമൂന്നോ വയസുള്ള ഒരു പയ്യന് വെളിയിലേക്ക് ഓടിവന്ന് എന്നെ നോക്കിയിട്ട് ഉള്ളിലേക്കോടി. അല്പ്പം കഴിഞ്ഞപ്പോള് അവന്റെ പിന്നാലെ തലയില് തട്ടമിട്ട ഒരു യുവതി ഇറങ്ങി വന്നു. ഇരുനിറമുള്ള കാണാന് വലിയ ഗുണമില്ലാത്ത ഒരു പെണ്ണ്.
“ആരാ” രൂപം പോലെ തന്നെ അവളുടെ സ്വരവും പരമ ബോറയിരുന്നു.
ഞാന് കാര്യം പറഞ്ഞപ്പോള് അവള് തലയാട്ടി. പിന്നെ ഇങ്ങനെ പറഞ്ഞു.
“പഴേ വീട്ടില് ഇക്കാന്റെ ഉമ്മയുണ്ട്..വീട് അറിയുമോ?”
“അറിയും”
“എങ്കില് അങ്ങോട്ട് പൊയ്ക്കോളൂ..സാധനങ്ങള് ഉച്ച കഴിഞ്ഞ് എത്തിച്ചാല് മതി..ലേശം വൈകിയാലും കുഴപ്പമില്ല. എനിക്കിവിടെ കുറെ പണികള് ഉണ്ട്” പോകാന് തിരിഞ്ഞ എന്നോട് അവള് വിളിച്ചു പറഞ്ഞു.
“ശരി”
സമയം രാവിലെ ഒമ്പതുമണി ആയിട്ടേയുള്ളൂ. അങ്ങോട്ട് പോകണോ അതോ വീട്ടില് ചെന്ന് ബാക്കി ഉള്ള ചാരായം കുടിച്ച ശേഷം പോയാല് മതിയോ എന്നെനിക്ക് ഒരു ശങ്ക ഉണ്ടായി. കാരണം പണി ഇല്ലെന്നു കരുതി രാവിലെ ഒന്ന് മിനുങ്ങാന് ഉള്ള മൂഡ് വന്നിരുന്നതാണ്. എന്തായാലും പോയി അതെടുക്കാം എന്ന് കരുതി വീട്ടിലേക്ക് തിരിയുമ്പോള് ആണ് വാറ്റുകാരന് എതിരെ ഒരു സൈക്കിളില് വരുന്നത് കണ്ടത്. അയാളെ കണ്ടപ്പോള് ഞാന് കൈ കാണിച്ചു.
“എന്താടാ ബേബിയെ നീ ഇവിടെ?” അയാള് സൈക്കിള് നിര്ത്തിയിട്ട് ചോദിച്ചു.
“ഒരു ജോലിയുണ്ട് ചേട്ടാ..ഉച്ചയ്ക്കെ ഉള്ളു പണി. ചേട്ടന്റെ കൈയില് വല്ലോം ഉണ്ടോ?”
“അരക്കുപ്പി ഉണ്ട്..ഒരാള്ക്ക് കൊടുക്കാന് കൊണ്ട് പോവാരുന്നു”
“അതിങ്ങു തന്നേക്ക്..കാശ് ഞാന് തരാം”
“ഇനി പിന്നേം പോയിട്ട് വരണം..ങാ സാരമില്ല..ഇന്നാ സാധനം”
പുള്ളി
💬 Comments
View all comments