Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]
ഒരുപാട് സുന്ദരികൾ അവൻ്റെ കാൽചുവട്ടിൽ കിടന്നേനെ. രണ്ട്മൂന്ന് സ്ത്രീകളുമായൊക്കെ അവൻ ബന്ധപ്പെട്ടിട്ടുണ്ട്. അതെല്ലാം ഇങ്ങോട്ട് താൽപര്യപ്പെട്ട് അവരുടെ പൂർണ സമ്മതത്തോടെയായിരുന്നു.
ഇപ്പോൾ അവൻ്റെ ഹൃദയത്തിൽ ഒരു കൊളുത്ത് വീണിട്ടുണ്ട്. അതങ്ങിനെ കൊളുത്തി വലിക്കുകയാണ്. പക്ഷേ അതൊരിക്കലും വേദനയല്ല. തേനിൽ മുക്കിയ തൂവൽ കൊണ്ട് തഴുകുന്ന പോലെയുള്ള സുഖം. അവളെക്കുറിച്ചോർത്താൽ തന്നെ ഹൃദയത്തിൽ മഞ്ഞുതുള്ളി വീഴുന്നതുപോലൊര് കുളിര്.അവളെ ലൈംഗികമായി ബന്ധപ്പെടുത്തി കാണാൻ പോലും അവന് കഴിയുന്നില്ല. അവനവളോട് പരിശുദ്ധമായ പ്രണയമാണ്. അവളെ അടുത്ത് കിട്ടിയാൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ താലോലിക്കാനാണവനിഷ്ടം. പക്ഷേ ഏറ്റവും രസം ഇന്നുവരെ അവൻ്റെ പ്രണയം അവൾ അറിഞ്ഞിട്ടില്ല എന്നതാണ്. ഏതാണ്ട് ഒരു വർഷമായി അവൻ കടുത്ത പ്രണയത്തിലാണ്. തൻ്റെ പ്രണയം അവളെ അറിയിക്കുന്നതിനേക്കാൾ, അവളറിയാതിരിക്കാനാണവൻ കൂടുതൽ ശ്രദ്ധിച്ചത്.
എവിടെ ഇടപാടിന് പോകുമ്പഴും വണ്ടിയിൽ റഹീമുണ്ടാവും. എന്നാൽ ഒരിടത്തേക്ക് പോകുമ്പോൾ മാത്രം ബെന്നി തനിച്ചേ പോകൂ.
അതെ… അവൻ്റെ ഹൃദയം തുറന്ന് അകത്ത് കയറി കുടിയേറിപ്പാർത്തത് നാൽപത് വയസ്സ് കഴിഞ്ഞ ഷീബയെന്ന മാംസമധുരക്കനിയാണ്. അവളെ ഓർക്കാത്ത ഒറ്റ ദിവസം പോലും കഴിഞ്ഞ ഒരു കൊല്ലമായി അവൻ്റെ ജീവിതത്തിലില്ല. സത്യനെ കാണാൻ ആദ്യമായി അവൻ്റെ വീട്ടിൽ വന്നപ്പോഴാണ് ബെന്നി, ഷീബയെ കാണുന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ അവൾ അവൻ്റെ ഹൃദയം കീഴടക്കി. പൈസ തരാൻ അവർക്കൊരിക്കലും കഴിയില്ല എന്നറിഞ്ഞിട്ടും, വീണ്ടും വീണ്ടും അവധി നീട്ടി നൽകി അവനവിടെ പോകുന്നത് ഷീബയെ ഒന്ന് അടുത്ത് കാണാൻ വേണ്ടി മാത്രമാണ്. അവളുടെ സങ്കടകരമായ മുഖം കാണുമ്പോൾ നെഞ്ചിലേക്ക് വാരിയണച്ച് നെറുകയിൽ തലോടി അവളെ ആശ്വസിപ്പിക്കാൻ പല തവണ അവൻ്റെ കൈ തരിച്ചതാണ്.
ഒരു
💬 Comments
View all comments